അടച്ചുകിടക്കുന്ന മുറിക്കു കറന്റ് ബില്‍ 9000 രൂപ; പരാതി നല്‍കിയിട്ടും അധികൃതര്‍ ഫ്യൂസ് ഊരി

tcr-fuseപഴയന്നൂര്‍: അന്യായമായ വൈദ്യുതി ചാര്‍ജ് ഈടാക്കിയതില്‍ പരാതിപ്പെട്ടിട്ടും ബില്‍തുക കുറയ്ക്കാത്തതില്‍ നടപടികള്‍ക്ക് ഒരുങ്ങുകയാണ് വടക്കേത്തറ സന്തോഷ് ഭവനില്‍  കെ.കെ. നാരായണന്‍. അടച്ചുകിടക്കുന്ന മുറിക്കു രണ്ടുപ്രാവശ്യമായി ഒമ്പതിനായിരം രൂപയാണ് നാരായണന് ബില്‍ ലഭിച്ചത്. ഒരു ബില്ലിലെ 5,000 രൂപ ആദ്യം അടച്ചെങ്കിലും രണ്ടാമത് വന്ന 4000 രൂപയുടെ ബില്‍ അടയ്ക്കാന്‍ തയാറായില്ല. തുടര്‍ന്ന് പരാതിക്കാരന്‍ സീനിയര്‍ സിറ്റിസണ്‍ മുഖേന ഉപഭോക്തൃകോടതിയില്‍ പരാതിപ്പെടുകയും ഇതിന്റെ തീരുമാനത്തില്‍ വീണ്ടും നാലായിരം രൂപ അടയ്ക്കുകയും ചെയ്തു. എന്നാല്‍ എന്‍ജിനീയറുടെ വാക്കാലുള്ള ഉറപ്പിന്റെ പുറത്താണ് പണം അടച്ചത്.

തുടര്‍ന്ന് പുതിയ  മീറ്റര്‍ സ്ഥാപിക്കുകയും പുതിയ ബില്ലില്‍ 90 രൂപ കാണിക്കുകയും ചെയ്തു. എന്നാല്‍ 9000 രൂപ അടച്ച തുകയില്‍ ഇനിവരുന്ന ബില്‍ കുറച്ചുതരാമെന്ന ഉറപ്പിന്‍മേല്‍ പുതിയ ബില്ലിന്റെ പണം അടച്ചില്ല. എന്നാല്‍, ഇലക്ട്രിസിറ്റി അധികൃതര്‍ ഫ്യൂസ് ഊരുകയായിരുന്നു. എത്രയും വേഗം അനാവശ്യമായി അടച്ച 9000 രൂപ തിരികെ തരികയോ ഇനിവരുന്ന ബില്ലില്‍ കുറവുചെയ്ത്  തരികയോ ചെയ്തില്ലെങ്കില്‍ അടുത്ത നിയമനടപടി സ്വീകരിക്കുമെന്ന് നാരായണന്‍ പറഞ്ഞു.

Related posts