അടയ്ക്കാത്തോട്ടില്‍ പുലി ? പ്രദേശവാസികളില്‍ പരിഭ്രാന്തിയില്‍

pkd-puliഅടയ്ക്കാത്തോട്: അടയ്ക്കാത്തോട്ടില്‍ പുലിയിറങ്ങിയെന്ന അഭ്യൂഹം പ്രദേശവാസികളില്‍ പരിഭ്രാന്തി പടര്‍ത്തി. ആറളം വന്യജീവി സങ്കേതത്തിന്റെ അതിര്‍ത്തി പങ്കിടുന്ന ചീങ്കണ്ണി പുഴക്കു സമീപത്തുള്ള അടയ്ക്കാത്തോട് വാളുമുക്ക് ആദിവാസി കോളനിക്കു സമീപം കഴിഞ്ഞ ദിവസം രാത്രി കോടങ്ങാട് ബാലന്റെ ആട്ടിന്‍ കൂടിനു സമീപം പുലിയെ കണ്ടെന്നാണു പറയപ്പെടുന്നത്.

ആടുകളുടെ ബഹളം കേട്ടു വീട്ടുകാര്‍ ഇറങ്ങി ചെന്നപ്പോഴാണു പുലിയെ കണ്ടതായി പറയപ്പെടുന്നത്. ആളുകളെ കണ്ടതോടെ സമീപത്തുള്ള റബര്‍ തോട്ടത്തിലേക്കു പുലി ഓടി മറഞ്ഞതായും പറയുന്നു. വേനല്‍ അതിരൂക്ഷമായതോടെ രാത്രികാലങ്ങളില്‍ ആളുകള്‍ പുഴയില്‍ കുളിക്കുന്നതും വീടിനു പുറത്തു കിടന്നുറങ്ങുന്നതും പതിവാണ്. പുലിയിറങ്ങിയെന്ന വാര്‍ത്ത പരന്നതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലാണ്. വനം വകുപ്പധികൃതരെ വിവരമറിയിച്ചിട്ടും തിരച്ചില്‍ നടത്താനോ യാതൊരു നടപടി സ്വീകരിക്കാനോ തയാറായിട്ടില്ലെന്നു നാട്ടുകാര്‍ പരാതിപ്പെടുന്നു.

Related posts