വ​ടു​ത​ല​യി​ൽ പ​ന്ത്ര​ണ്ട് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വം; മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ൽ‌; അറസ്റ്റിലായ ദമ്പതികളുടെ കടയില്‍ സഹായിയായിരുന്നു ലിതിന്‍

കൊ​ച്ചി: വ​ടു​ത​ല​യി​ൽ 12 വ​യ​സു​കാ​രി ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ സം​ഭ​വ​ത്തി​ൽ മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ൽ‌. വ​ടു​ത​ല സ്വ​ദേ​ശി ലി​തി​ൻ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത് നേ​ര​ത്തെ കേ​സി​ൽ പെ​ണ്‍​കു​ട്ടി താ​മ​സി​ച്ചി​രു​ന്ന വീ​ടി​ന്‍റെ ഉ​ട​മ​സ്ഥ​രാ​യ ദ​മ്പ​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. വ​ടു​ത​ല സ്വ​ദേ​ശി​ക​ളാ​യ വ​ർ​ഷ (19), ബി​ബി​ൻ (25) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​വ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ട​യി​ൽ സ​ഹാ​യി​യാ​യി​രു​ന്നു ലി​തി​ൻ. വ​ർ​ഷ-​ബി​ബി​ൻ ദ​മ്പ​തി​ക​ളു​ടെ വീ​ടി​ന്‍റെ മു​ക​ൾ‌ നി​ല​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു പ​ന്ത്ര​ണ്ടു​കാ​രി​യു​ടെ കു​ടും​ബം.

പെ​ൺ​കു​ട്ടി​യെ ക​ഴി​ഞ്ഞ ജൂ​ണി​ൽ ലി​തി​ൻ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി. സം​ഭ​വ​മ​റി‌​ഞ്ഞ വ​ർ​ഷ​യും ബി​ബി​നും ചേ​ർ​ന്ന് പെ​ൺ​കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി കു​ട്ടി​യു​ടെ ന​ഗ്ന​ദൃ​ശ്യ​ങ്ങ​ൾ ഫോ​ണി​ൽ പ​ക​ർ​ത്തി. ഈ ​ദൃ​ശ്യ​ങ്ങ​ൾ യൂ​ടൂ​ബി​ൽ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി ലി​തി​ൻ വീ​ണ്ടും പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി. ഇ​ത് ദ​മ്പ​തി​മാ​ർ മൊ​ബൈ​ലി​ൽ ചി​ത്രീ​ക​രി​ച്ചു.

ഭീ​ഷ​ണി തു​ട​ർ​ന്ന​തോ​ടെ​യാ​ണ് പെ​ൺ​കു​ട്ടി വീ​ട്ടു​കാ​രെ വി​വ​ര​മ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യും കു​ടും​ബ​വും ഇ​വി​ടെ നി​ന്നും താ​മ​സം മാ​റി. പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Related posts