ന്യൂഡല്‍ഹി: അടിയന്തര സേവനം ആവശ്യമുള്ളവര്‍ക്ക് ഇനി ഒരു സംഖ്യ ഓര്‍ത്തിരുന്നാല്‍ മതി, 112. പോലീസും ഫയര്‍ഫോഴ്സും ആംബുലന്‍സുമൊക്കെ ഈ നമ്പറില്‍ വിളിച്ചാല്‍ എത്തും.
നിലവിലുള്ള 100, 101, 102, 108 എന്നിവ നിര്‍ത്തലാക്കില്ല. അവ രണ്ടാംനിര സംഖ്യകളായി തുടരാനാണു ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായി)യുടെ ശിപാര്‍ശ. ഈ ശിപാര്‍ശ ടെലികോം കമ്മീഷന് അംഗീകരിച്ചു. എന്നാണു നടപ്പാക്കുക എന്നു പിന്നീട് അറിയിക്കും.
സര്‍വീസ് താത്കാലികമായി മുടക്കിയാലും ഔട്ട്ഗോയിംഗ് സൗകര്യം വിലക്കിയിരുന്നാലും 112ലേക്കു കോള്‍ പോകാന്‍ തക്ക ക്രമീകരണം ചെയ്യാന്‍ ലാന്‍ഡ്ലൈന്‍, മൊബൈല്‍ കമ്പനികള്‍ ബാധ്യസ്ഥരാണ്. അമേരിക്കയിലെ 911നു സമാനമാകും 112. എവിടെനിന്നാണു കോള്‍ എന്നു സേവനദാതാവിന് അറിയാനുള്ള സംവിധാനവും ഉണ്ടാകും.