മഡ്ഗാവ്: അണ്ടര്‍–17 ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ മുന്നൊരുക്കങ്ങള്‍ പരിശോധിക്കാന്‍ അന്താരാഷ്ട്ര ഫുട്ബോള്‍ അസോസിയേഷന് പ്രതിനിധികള്‍ ഒക്ടോബര്‍ 19ന് ഇന്ത്യയില്‍ എത്തും. പ്രോജക്ട് ലീഡറും ഇവന്റ് മനേജരും ഉള്‍പ്പെടെയുള്ള 13 അംഗ സംഘമാണ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. ലോകകപ്പിനു വേദിയാകുന്ന ആറ് സ്റ്റേഡിയങ്ങളും പരിശീലന മൈതാനങ്ങളും സംഘം പരിശോധിക്കും. 2017 സെപ്റ്റംബര്‍ മുതല്‍ ഒക്ടോബര്‍ വരെയാണു മത്സരങ്ങള്‍ നടക്കുന്നത്.
ഒക്ടോബര്‍19ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയവും പരിശീലന മൈതാനവും സംഘം പരിശോധിക്കും. നെഹ്റു സ്റ്റേഡിയത്തിനു പുറമേ മുംബൈ (ഒക്ടോബര്‍20), ഗോവ (ഒക്ടോബര്‍22), ന്യൂഡല്‍ഹി (ഒക്ടോബര്‍23), ഗുവഹാത്തി (ഒക്ടോബര്‍24), കോല്‍ക്കത്ത (ഒക്ടോബര്‍25) എന്നി സ്റ്റേഡിയങ്ങളും സംഘം പരിശോധിക്കും.ചാമ്പ്യന്‍ഷിപ്പിന്റെ മുന്നൊരുക്കങ്ങള്‍ പരിശോധിക്കുന്നതിനായി ഇത് രണ്ടാം തവണയാണ് ഫിഫ സംഘം ഇന്ത്യയില്‍ എത്തുന്നത്.