രഞ്ജിയില്‍ റെക്കോര്‍ഡ് രചിച്ച് സ്വപ്നില്‍–അങ്കിത് കൂട്ടുകെട്ട്

sp-renjicricketമുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ പുതിയ റെക്കോര്‍ഡ് രചിച്ച് മഹാരാഷ്ട്രയുടെ ബാറ്റ്‌സ്മാന്‍മാരായ സ്വപ്നില്‍ ഗുഗലും അങ്കിത് ബാവ്‌നെയും. രഞ്ജിയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ റണ്‍സിന്റെ കൂട്ടുകെട്ടാണ് ഡല്‍ഹിക്കെതിരായ മത്സരത്തില്‍ ഇരുവരും കുറിച്ചത്. ഇരുവരും പുറത്താകാതെ 594 റണ്‍സിന്റെ കൂട്ടുകെട്ടാണ് നേടിയത്. 1946–47 സീസണില്‍ ബറോഡയ്ക്കുവേണ്ടി വിജയ് ഹസാരെയും ഗുല്‍ മുഹമ്മദും ഹോല്‍ക്കറിനെതിരേ സ്ഥാപിച്ച 577 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും തകര്‍ത്തത്.

സ്വപ്നില്‍–അങ്കിത് സഖ്യം ലിസ്റ്റ് എ ക്രിക്കറ്റിലെ രണ്ടാമത്തെ ഏറ്റവും വലിയ കൂട്ടുകെട്ടാണ് സ്ഥാപിച്ചത്. ഇവര്‍ക്കു മുന്നില്‍ ശ്രീലങ്കയുടെ കുമാര്‍ സംഗകാരയും മഹേല ജയവര്‍ധനയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നേടിയ 624 റണ്‍സിന്റെ കൂട്ടുകെട്ടാണുള്ളത്.മത്സരം മഹാരാഷ്ട്ര രണ്ടു വിക്കറ്റിന് 635 റണ്‍സ് എന്ന നിലയില്‍ ഡിക്ലര്‍ ചെയ്തു. ഗുഗല്‍ 351 നോട്ടൗട്ട് , ബാവ്‌നെ 258 നോട്ടൗട്ട്. ഇവരും രണ്ടിന് 41 റണ്‍സ് എന്ന നിലയിലാണ് ഒരുമിച്ചത്.

Related posts