അണ്‍എയ്ഡഡ് വിദ്യാര്‍ഥികള്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കണം: പി.സി. ജോര്‍ജ്

KNR-PCGEORGEകണ്ണൂര്‍: സര്‍ക്കാര്‍ അംഗീകൃത അണ്‍എയ്ഡഡ് വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കും സര്‍ക്കാരിന്റെ എല്ലാവിധ വിദ്യാഭ്യാസ ആനുകൂല്യങ്ങളും ലഭിക്കേണ്ടതാണെന്നു പി.സി. ജോര്‍ജ് എംഎല്‍എ. വളപട്ടണം താജുല്‍ഉലൂം ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളില്‍ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് നടന്ന കലാ-സാഹിത്യമത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്. മുഹമ്മദലി അധ്യക്ഷത വഹിച്ചു. കെ. അബ്ദുള്‍ ജലീല്‍, ടി.ബി. അബ്ദുള്‍ സത്താര്‍ ഹാജി, പ്രിന്‍സിപ്പല്‍ എം.കെ. സെര്‍ണില്‍, സെയ്ദ് പൂത്തങ്ങള്‍, കെ.പി. രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts