കോട്ടയം: അയല്‍വാസിയെ വനിതാ എസ്‌ഐ മര്‍ദിച്ചതായി പരാതി. പുതുപ്പള്ളി എറികാട് സ്വദേശി സുരേഷ് (44) എന്നയാളെ വനിതാ എസ്‌ഐ മര്‍ദിച്ചെന്ന പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സുരേഷിന്റെ പരാതിയെ തുടര്‍ന്ന് വനിതാ എസ്‌ഐ, ഭര്‍ത്താവ്, മകന്‍ എന്നിവര്‍ക്കെതിരേ ഈസ്റ്റ് പോലീസ് കേസെടുത്തു. ഏതാനും ദിവസം മുന്‍പാണ് സംഭവം. അതിരില്‍ നിന്ന പുല്ലു ചെത്തിയതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. മദ്യലഹരിയിലായിരുന്ന സുരേഷ് എസ്‌ഐയെയും വീട്ടുകാരെയും ചീത്തവിളിച്ചെന്നും ഇതേ തുടര്‍ന്നാണ് മര്‍ദനമേറ്റതെന്നും പറയുന്നു. ജില്ലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സുരേഷ്. വനിതാ എസ്‌ഐ എറണാകുളം ജില്ലയിലാണ് ജോലി ചെയ്യുന്നത്.
അതിരുതര്‍ക്കം: അയല്‍വാസിയെ വനിതാ എസ്‌ഐ മര്‍ദിച്ചതായി പരാതി
