പോ​ലീ​സ് പ​ട്രോ​ളിം​ഗ് സം​ഘ​ത്തെ ആ​ക്ര​മി​ച്ച​ യുവാവ് അറസ്റ്റിൽ; പഫിൻ പാപ്പച്ചൻ ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്രതിയെന്ന് പോലീസ്


കൊ​ല്ലം: ക്രി​സ്മ​സി​നോ​ട​നു​ബ​ന്ധി​ച്ച് പോ​ലീ​സ് പ​ട്രോ​ളിം​ഗ് സം​ഘ​ത്തെ ആ​ക്ര​മി​ച്ച​യാ​ൾ പി​ടി​യി​ൽ. പ​ള്ളി​മ​ണ്‍ വ​ട്ട​വി​ള കാ​വു​ങ്ക​ൽ വീ​ട്ടി​ൽ പ​ഫി​ൻ പാ​പ്പ​ച്ച​ൻ(28) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.

24ന് ​വൈ​കു​ന്നേ​രം പ​ള്ളി​മ​ണ്‍ വ​ട്ട​വി​ള​യി​ൽ മാ​ര​കാ​യു​ധ​വു​മാ​യി യു​വാ​ക്ക​ൾ പ്ര​കോ​പ​നം സൃ​ഷ്ടി​ക്കു​ന്ന​ത​റി​ഞ്ഞ് എ​ത്തി​യ ക​ണ്ണ​ന​ല്ലൂ​ർ സ്റ്റേ​ഷ​നി​ലെ പ​ട്രോ​ളിം​ഗ് സം​ഘ​ത്തെ​യാ​ണ് ഇ​യാ​ൾ ആ​ക്ര​മി​ച്ച​ത്.

പ​ഫി​ൻ പാ​പ്പ​ച്ച​ൻ നേ​ര​ത്തെ​യും ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. ചാ​ത്ത​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഇ​യാ​ൾ​ക്കെ​തി​രെ ന​ര​ഹ​ത്യാ ശ്ര​മ​ത്തി​നും മാ​ര​കാ​യു​ധം ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മ​ണം ന​ട​ത്തി​യ​തി​നും കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

ക​ണ്ണ​ന​ല്ലൂ​ർ ഇ​ൻ​സ്പെ​ക്ട​ർ ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ.​എ​സ്.​ഐ മാ​രാ​യ ഹ​രി​സോ​മ​ൻ, രാ​ജേ​ന്ദ്ര​ൻ , ലാ​ലു​മോ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment