അതിശയക്കാഴ്ചകള്‍ക്കൊപ്പം അതിശയിപ്പിക്കുന്ന ചില ഗുണങ്ങളും

watermellonഇത് ചൂടുകാലും. മനസിനെയും ശരീരത്തെയും തണുപ്പിക്കാനും രോഗങ്ങള്‍ വരാതിരിക്കാനും ഏറെ വെള്ളം കുടിക്കേണ്ട സമയം. ചുട്ടുപൊള്ളുമ്പോള്‍ ഒരു തണ്ണിമത്തന്‍ കിട്ടിയാല്‍ ആരായാലും അകത്താക്കാതിരിക്കില്ല. മധുരത്തോടൊപ്പം ദാഹം ശമിപ്പിക്കുന്ന തണ്ണിമത്തന് വേറേയുമുണ്ട് അതിശയിപ്പിക്കുന്ന ചില ഗുണങ്ങള്‍. ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കാന്‍ തണ്ണിത്തന്‍  വഹിക്കുന്ന പങ്ക് ചില്ലറയല്ല. കാന്‍സര്‍ തടയാനും  തടികുറയ്ക്കാനും  കിഡ്ണിയുടെ ആരോഗ്യം കാത്തുസൂക്ഷിക്കാനും കാഴ്ചശക്തിക്ക് തിളക്കമേകാനും തണ്ണിമത്തന്‍ മുമ്പിലാണ്. ഇത്തരം നിരവധി ഗുണങ്ങളാണ് തണ്ണിമത്തനുള്ളത്. ഇതുകൂടാതെ മറ്റെന്തെങ്കിലും തണ്ണിമത്തനെക്കുറിച്ച് പറയാനുണ്ടോ എന്നുചോദിച്ചാല്‍ ഇനിയുമുണ്ടോ എന്നായിരിക്കും മറുചോദ്യം.
water1
ആര്‍ക്കും അധികമറിഞ്ഞുകൂടാത്ത ഒരു കാര്യത്തെക്കുറിച്ചാണ് ഇനി പറയുന്നത്. തണ്ണിമത്തനില്‍ വിരിയിച്ചിട്ടുള്ള അതിശയക്കാഴ്ചകളാണ് അവ. ഒരു കലാകാരന്റെ കൈയില്‍ കിട്ടിയാല്‍ തണ്ണിമത്തന്‍ തിന്നാനുള്ളതല്ലെന്നും ചിലതൊക്കെ കാട്ടിക്കൂട്ടാനുള്ളതാണെന്നും അയാള്‍ നമുക്ക് കാണിച്ചുതരും. കല്ലിലും മരത്തിലും ശില്പങ്ങള്‍ കൊത്തിയുണ്ടാക്കുന്നവര്‍ക്ക് മറ്റൊരു വഴി കാട്ടുകയാണ് ഇവര്‍ തണ്ണിമത്തനിലൂടെ. അദ്ഭുതത്തോടെയല്ലാതെ ഇവയെ നമുക്ക് കാണാനാകില്ല. തണ്ണിമത്തനില്‍ തീര്‍ത്ത അത്തരം അതിശയകാഴ്ചകളാണ് ഇവിടെ പ്രദര്‍ശിപ്പിക്കുന്നത്.

Related posts