കുനുകുനെ ഒരു ചെറു ദ്വീപ്! 3,300 ച​​​തു​​​ര​​​ശ്ര അ​​​ടി മാത്രം വി​​​സ്തീ​​​ർണം; ലോ​​​ക​​​ത്തി​​​ലെ മ​​​നു​​​ഷ്യ​​​വാ​​​സ​​​മു​​​ള്ള ഏ​​​റ്റ​​​വും ചെ​​​റി​​​യ ദ്വീ​​​പി​​​ന്‍റെ വി​​​ശേ​​​ഷം

ഒ​​​രു ചെ​​​റു കു​​​ടും​​​ബ​​​ത്തി​​​നു താ​​​മ​​​സി​​​ക്കാ​​​ൻ പ​​​റ്റി​​​യ വീ​​​ട്, ഒ​​​രി​​​ത്തി​​​രി മു​​​റ്റം, ഒരു മ​​​ര​​​ം, കു​​​റ​​​ച്ചു കു​​​റ്റി​​​ച്ചെ​​​ടി​​​ക​​​ൾ -അ​​​ത്ര​​​മാ​​​ത്രം! ലോ​​​ക​​​ത്തി​​​ലെ മ​​​നു​​​ഷ്യ​​​വാ​​​സ​​​മു​​​ള്ള ഏ​​​റ്റ​​​വും ചെ​​​റി​​​യ ദ്വീ​​​പ് എ​​ന്ന ഗി​​​ന്ന​​​സ് റി​​​ക്കാ​​​ർ​​​ഡ് സ്വ​​​ന്ത​​​മാ​​​ക്കി​​​യ ജ​​​സ്റ്റ് റൂം ​​​ഇ​​​ന​​​ഫ് ദ്വീ​​​പി​​​ലു​​​ള്ള​​​ത് ഇ​​​ത്ര​​​യു​​​മൊ​​​ക്കെ​​​യാ​​​ണ്.

എ​​​ന്തെ​​​ങ്കി​​​ലും വി​​​ട്ടു​​​പോ​​​യി​​​ട്ടു​​​ണ്ടോ എ​​​ന്ന് എ​​​ടു​​​ത്തു ചോ​​​ദി​​​ച്ചാ​​​ൽ, ചു​​​റ്റ​​​മു​​​ള്ള ന​​​ദി​​​യു​​​ടെ ചാ​​​രു​​​ത കൊ​​​തി​​തീ​​​രെ ക​​​ണ്ടി​​​രി​​​ക്കാ​​​ൻ പ​​​റ്റി​​​യ ര​​​ണ്ടോ മൂ​​​ന്നോ ചാ​​​രു​​​ക​​​സേ​​​ര​​​ക​​​ൾ കൂ​​​ടി​​​യു​​​ണ്ട്. അ​​​മേ​​​രി​​​ക്ക​​​യു​​​ടെ‍യും കാ​​​ന​​​ഡ​​​യു​​​ടെ​​​യും അ​​​തി​​​ർ​​​ത്തി​​​യി​​​ലു​​​ള്ള സെ​​​ന്‍റ് ലോ​​​റ​​​ൻ​​​സ് ന​​​ദി​​​യി​​​ലാ​​​ണ് 3,300 ച​​​തു​​​ര​​​ശ്ര അ​​​ടി മാത്രം വി​​​സ്തീ​​​ർ​​​ണ​​​മു​​​ള്ള ഈ ​​​ഇ​​​ത്തി​​​രി​​​ക്കു​​​ഞ്ഞ​​​ൻ ദ്വീ​​​പി​​​ന്‍റെ സ്ഥാ​​​നം. ഹ​​​ബ് ദ്വീ​​​പ് എ​​​ന്നാ​​​യി​​​രു​​​ന്നു ആ​​​ദ്യ​​​ത്തെ പേ​​​ര്. 1950ൽ ​​​അ​​​മേ​​​രി​​​ക്ക​​​യി​​​ലെ സീ​​​സ് ലാ​​​ൻ​​​ഡ് കു​​​ടും​​​ബ​​​ക്കാ​​​ർ സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​തോ​​​ടെ പേ​​​ര് ജ​​​സ്റ്റ് റൂം ​​​ഇ​​​ന​​​ഫ് എ​​​ന്നാ​​​ക്കി ​മാ​​​റ്റി.

ദ്വീ​​​പ് എ​​ന്ന ഖ്യാ​​​തി​​​പോ​​​ലു​​​മി​​ല്ലാ​​​തി​​​രു​​​ന്ന​​​പ്പോ​​​ഴാ​​​ണ് സീ​​​സ് ലാ​​​ൻ​​​ഡ് കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ ഹ​​​ബ് ദ്വീ​​​പ് വാ​​​ങ്ങു​​​ന്ന​​​ത്. ദ്വീ​​​പാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്ക​​​ണ​​​മെ​​​ങ്കി​​​ൽ ഒ​​​രു മ​​​ര​​​മെ​​​ങ്കി​​​ലും അ​​​വി​​​ടു​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്ന വ്യ​​​വ​​​സ്ഥ​​​യാ​​​യി​​​രു​​​ന്നു ഹ​​​ബി​​​നു പ്ര​​​തി​​​ബ​​​ന്ധ​​​മാ​​​യി​​​രു​​​ന്ന​​​ത്.

എ​​​ന്നാ​​​ൽ, സീ​​​സ് ലാ​​​ൻ​​​ഡ് കു​​​ടും​​​ബം ഹ​​​ബി​​​ൽ ചെ​​​ടി​​​ക​​​ൾ വ​​​ച്ചു​​​പി​​​ടി​​​പ്പി​​​ച്ചു. അ​​​വ വ​​​ള​​​ർ​​​ന്നു മ​​​ര​​​മാ​​​യ​​​തോ​​​ടെ ദ്വീ​​​പ് എ​​ന്ന പ​​​ദ​​​വി​​​യും വൈ​​കാ​​തെ ഏ​​​റ്റ​​​വും ചെ​​​റി​​​യ ദ്വീ​​​പ് എ​​ന്ന റി​​​ക്കാ​​​ർ​​​ഡും ഹ​​​ബി​​​നെ തേ​​ടി​​യെ​​ത്തി.
അ​​​തു​​​വ​​​രെ സി​​​ല്ലി​​​യി​​​ലു​​​ള്ള ബി​​​ഷ​​​പ് റോ​​​ക്കി​​​നാ​​​യി​​​രു​​​ന്നു ഏ​​​റ്റ​​​വും ചെ​​​റി​​​യ ദ്വീ​​​പ് എ​​ന്ന ഖ്യാ​​​തി.

Related posts