രൗദ്രഭാവുമായി പുലിമുരുകന്റെ അശ്വമേഥം നാട്ടില്‍ നടക്കുമ്പോള്‍ ഒരു പാവം സ്വര്‍ണ കടുവയുമായി എത്തുകയാണ് ബിജുമേനോന്‍. നാട് വാഴാന്‍ അവതാരമെടുത്ത പുലിമുരുകനോട് മത്സരിക്കാനല്ല മറിച്ച്, ഒന്നു ജീവിച്ചു പോകാനാണ് താനും തന്റെ സ്വര്‍ണ കടുവയുമെത്തുന്നതെന്ന സൂചനയുമായി ബിജു മേനോന്‍ തന്നെ ഇട്ട ഫേസ്ബുക്ക്‌പോസ്റ്റ് ഇതിനോടകം തന്നെ ചര്‍ച്ചാവിഷയമായിക്കഴിഞ്ഞു. നടന്‍ ബാബുരാജ് അടക്കം നിരവധി പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്തു. നവംബര്‍ നാലിനാണ് ചിരി പടര്‍ത്താന്‍ സ്വര്‍ണ കടുവ തിയറ്ററില്‍ എത്തുക.
ജോസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇനിയ,പൂജിത എന്നിവരാണ് നായികമാര്‍.കോമഡിയും സസ്‌പെന്‍സും നിറഞ്ഞ ചിത്രത്തിന്റെ നിര്‍മാണം ജോബ് വി.ഉമ്മറാണ്. ഇന്നസെന്റ്, സുരേഷ് കൃഷ്ണ, സുധീര്‍ കരമന, അഞ്ജു അരവിന്ദ്, കോട്ടയം നസീര്‍, നസീര്‍ സംക്രാന്തി തുടങ്ങിയ താരനിരയും ചിത്രത്തില്‍ അണി നിരക്കുന്നു.
ബിജു മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്: