അനാവശ്യ വിരോധം പ്രവാസികളുടെ ഭാവിയെ ബാധിക്കും: എംപി

TCR-CNJAYADEV-ANMPതൃശൂര്‍: അയല്‍ രാജ്യങ്ങളുമായി ശണ്ഠയുണ്ടാക്കുന്ന ഇന്ത്യന്‍ ഭരണാധികാരികളുടെ നയം അമേരിക്കന്‍ താല്പര്യമാണെന്നു സിപിഐ ദേശീയ കൗണ്‍സില്‍ അംഗം സി.എന്‍. ജയദേവന്‍ എംപി അഭിപ്രായപ്പെട്ടു. കേരള പ്രവാസി ഫെഡറേഷന്‍ ദ്വിദിന സംസ്ഥാന നേതൃത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റുകൂടിയായ അദ്ദേഹം.

അന്യനാടുകളിലേതുള്‍പ്പടെയുള്ള തീവ്രവാദത്തെയും ആക്രമണങ്ങളെയും എതിര്‍ക്കേണ്ടതു രാജ്യങ്ങളുടെ കടമയാണ്. എന്നാല്‍, അനാവശ്യമായ വിരോധവും വാശിയും സൗഹൃദങ്ങളെയും വികസനങ്ങളെയും ലക്ഷക്കണക്കിനു വരുന്ന പ്രവാസികളുടെ ജീവിതങ്ങളെയും ബാധിക്കും.

പ്രവാസി ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് തമ്പി മേട്ടുത്തറ അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ഇ. ഇസ്മയില്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, എഐവൈഎഫ് ജില്ലാ സെക്രട്ടറി ടി. പ്രദീപ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ പി. ബാലചന്ദ്രന്‍ സ്വാഗതം പറഞ്ഞു. ക്യാമ്പ് ലീഡറായി അബ്ദുള്‍ റഷീദിനെ തെരഞ്ഞെടുത്തു. നോര്‍ക്ക എറണാകുളം സെന്റര്‍ മാനേജര്‍ റജീനയും എസ്ബിടി ചീഫ് മാനേജര്‍ പി. ഹരിദാസനും ക്ലാസെടുത്തു. ഇന്നു  ഉച്ചയോടെ ക്യാമ്പ് സമാപിക്കും.

Related posts