വിഴിഞ്ഞം: കോവളം – കാരോട് ബൈപ്പാസ് നിര്‍മാണത്തോട് അനുബന്ധിച്ച് അധികൃതര്‍ ബൈ റോഡുകള്‍ മുറിച്ചത് അപകടക്കെണിയാകുന്നു. .മുറിച്ച് വിട്ട റോഡുകളിലെ കുത്തനെയുള്ള കുഴിയില്‍ പതിച്ച് നിരവധി ഇരുചക്രവാഹനയാത്രക്കാര്‍ക്ക് പരിക്ക് പറ്റിയതോടെ നാട്ടുകാരും ഭീതിയിലാണ്. .മുക്കോല പീച്ചോട്ടു കോണം മൂടുപാറ വിള റോഡു മുറിക്കലാണ് ജനത്തിന് ഏറെ വിനയായത്.
ആറ് വരിപ്പാതയുള്ള ബൈപാസിന്റെ നാല് വരിമണ്ണ് മാറ്റിയുള്ള കുഴിക്കല്‍ കൂടിയായപ്പോള്‍ ഇരു വശത്തും നിര്‍മിക്കുന്ന ഒറ്റവരിപ്പാതകള്‍ ഏകദേശം അന്പതടിയില്പ്പരം ഉയരത്തിലുമായി. ജനത്തിനെന്ന പേരില്‍ ടാറിട്ട് നല്കിയ ഈ ഒറ്റവരിപ്പാത പലയിടവും പൂര്‍ത്തിയാകാത്തതാണ് നാട്ടുകാര്‍ക്ക് വിനയായത് .മുക്കോലമുടുപാറ വിള റോഡ് മുറിച്ച അധികൃതര്‍ വമ്പന്‍ കുഴി വരുന്ന ഭാഗം വരെ ഗതാഗതയോഗ്യമാക്കി.ഏറെ അപകടക്കെണിയായ ഭാഗത്ത് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കാനോ സുരക്ഷ സംവിധാനമൊരുക്കാനോ ഉത്തരവാദിത്വപ്പെട്ടവര്‍ മനക്കെട്ടില്ല .
ഇതോടെ സുരക്ഷിതമെന്ന് കരുതി വേഗത്തില്‍ വാഹനങ്ങളോടിച്ച് വന്ന പലരും അപകടത്തില്‍പ്പെട്ടതായി നാട്ടുകാര്‍ പറയുന്നു. മുക്കോലയില്‍ നിന്ന് വിഴിഞ്ഞത്തേക്കുള്ള കുറുക്ക് വഴിയെന്ന് കരുതി ഇരുചക്രവാഹനങ്ങളിലെത്തിയവരാണ് കുഴിയിലേക്ക് പതിച്ച അധികം പേരും. ഏകദേശം ഇരുന്നൂറ് മീറ്ററോളം കുത്തനെയുള്ള റോഡില്‍ വീണ പലരും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.റോഡു മുറിച്ചതോടെ നാട്ടുകാരുടെ സഞ്ചാരസ്വതന്ത്ര്യവും ഇല്ലാതായി. .പ്രധാന ജംഗഷനുകളിലെത്താന് കിലോമീറ്റര്‍ ചുറ്റിക്കറങ്ങേണ്ട അവസ്ഥയും ജനത്തെകഷ്ടത്തിലാക്കിയിരിക്കുകയാണ്.