തുറവൂര്‍: ബസ് സ്‌റ്റോപ്പിലെ അനധികൃത പാര്‍ക്കിങ് അപകടം ഉണ്ടാക്കുന്നു. ദേശീയപാതയുടെ കിഴക്കു ഭാഗത്തായുള്ള ബസ്റ്റ് സ്‌റ്റോപ്പിലേയും പരിസര പ്രദേശങ്ങളിലേയും അനധികൃത പാര്‍ക്കിങ്ങാണ് അപകടം ഉണ്ടാക്കുന്നത്. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും സ്വാകാര്യ കാറുകളുമാണ് അനധികൃതമായി ഇവിടെ പാര്‍ക്ക് ചെയ്യുന്നത്. ഇതു മൂലം ബസുകള്‍ റോഡിന്റെ മദ്ധ്യഭാഗത്ത് നിര്‍ത്തിയാണ് യാത്രക്കരെ കയറ്റുന്നതും ഇറക്കുന്നതും. ബസുകള്‍ റോഡിന്റെ മധ്യഭാഗത്ത് നിര്‍ത്തുന്നതു മൂലം ട്രാഫിക്ക് ബ്ലോക്കും പതിവാണ്. ഇവിടുത്തെ അനധികൃത പാര്‍ക്കിങ് അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇത്തരത്തില്‍ ഉണ്ടായ അപകടത്തില്‍ ഒരു വീട്ടമ്മ ധാരുണമായി കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് ഇവിടെ സ്ഥിരമായി ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്നു പറഞ്ഞിരുന്നുവെങ്കിലും പിന്നീട് യാതൊരു നടപടിയും ഉണ്ടായില്ല. ബസ്് സ്‌റ്റോപ്പിലെ വെയിറ്റിങ് ഷെഡില്‍ പോലും ഇരുചക്രവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. പ്രദേശത്ത് ഡ്യൂട്ടിയിലുള്ള ഹോം ഗാഡിനു പോലും നിയന്ത്രിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് ഇവിടെയുള്ളത്. കുത്തിയതോട് പോലീസ് ഇവിടുത്തെ അനധികത പാര്‍ക്കിങിനെതിരെ ശക്തമായ നടപടി സ്വികരിക്കണമെന്ന ആവശ്യം ഉയരുന്നു.