തൃശൂർ കി​ഴ​ക്കും​പാ​ട്ടു​ക​ര​യി​ല്‍ എ​ടി​എം കൗ​ണ്ട​റി​ല്‍ ക​വ​ര്‍​ച്ചാ​ശ്ര​മം; സിസി ടിവി ദൃശ്യങ്ങളിൽ മോഷ്ടാക്കൾ മു​ഖ​വും ശ​രീ​ര​വു​മെ​ല്ലാം പൂ​ര്‍​ണ​മാ​യും മ​റ​ച്ച നിലയിൽ; അന്വേഷണം ആരംഭിച്ചു

തൃ​ശൂ​ര്‍: കി​ഴ​ക്കും​പാ​ട്ടു​ക​ര​യി​ല്‍ കനറാ ബാ​ങ്കി​ന്‍റെ എ​ടി​എം കൗ​ണ്ട​റി​ല്‍ ക​വ​ര്‍​ച്ചാ​ശ്ര​മം. പ​ണം ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക സൂ​ച​ന. ഇ​ന്ന് പു​ല​ര്‍​ച്ച​യോ​ടെ​യാ​ണ് ക​മ്പി​പ്പാ​ര ഉ​പ​യോ​ഗി​ച്ച് എ​ടി​എം കു​ത്തി​ത്തു​റ​ക്കാ​ന്‍ ശ്ര​മം ന​ട​ന്ന​ത്. ബാ​ങ്കി​ലെ​യും സ​മീ​പ​ത്തെ​യും സി​സി​ടി​വി കാ​മ​റ​ക​ള്‍ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

അ​ഞ്ച​ര ല​ക്ഷം എ​ടി​എ​മ്മി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്ന് ബാ​ങ്ക് അ​ധ​കൃ​ത​ര്‍ പ​റ​ഞ്ഞു. ഇ​ന്നു രാ​വി​ലെ കൗ​ണ്ട​റി​ലെ​ത്തി​യ​വ​ര്‍ വി​വ​രം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ​തു​ട​ര്‍​ന്ന് പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. എ​സി​പി വി.​കെ. രാ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണ്. ബാ​ങ്ക് അ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്.

ദിവസങ്ങൾക്കു മുന്പാണ് ചാ​ല​ക്കു​ടി​യി​ലും ഇരുന്പനത്തും കോ​ട്ട​യ​ത്തും എ​ടി​എം ക​വ​ര്‍​ച്ച​ക​ള്‍ ന​ട​ന്ന​ത്. ഇ​തി​ലെ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നോ കേ​സി​ന് എ​ന്തെ​ങ്കി​ലും തു​മ്പു​ണ്ടാ​ക്കാ​നോ ഇ​തു​വ​രെ​യും പോ​ലീ​സി​ന് സാ​ധി​ച്ചി​ട്ടി​ല്ല. നാ​ട്ടി​ക​യി​ലും എ​ടി​എം കൗ​ണ്ട​ര്‍ ത​ക​ര്‍​ത്ത് ക​വ​ര്‍​ച്ച​യ്ക്ക് ശ്ര​മം ന​ട​ന്നി​രു​ന്നു.

നാ​ട്ടി​ക പ​ഴ​യ കോ​ട്ട​ണ്‍ മി​ല്ലി​ന് സ​മീ​പം ദേ​ശീ​യ​പാ​ത​യോ​ടു ചേ​ര്‍​ന്നു​ള്ള കോ​ര്‍​പ​റേ​ഷ​ന്‍ ബാ​ങ്കി​ന്‍റെ എ​ടി​എം കൗ​ണ്ട​റി​ലാ​ണ് ക​വ​ര്‍​ച്ചാ ശ്ര​മം ന​ട​ന്ന​ത്. ക​മ്പി​പ്പാ​ര ഉ​പ​യോ​ഗി​ച്ച് കൗ​ണ്ട​ര്‍ ത​ക​ര്‍​ക്കാ​നാ​ണ് ശ്ര​മി​ച്ചി​രു​ന്ന​ത്. സി​സി​ടി​വി​യി​ല്‍​നി​ന്ന് മോ​ഷ്ടാ​ക്ക​ളു​ടെ ദൃ​ശ്യ​ങ്ങ​ള്‍ ല​ഭി​ച്ചി​രു​ന്നു​വെ​ങ്കി​ലും മു​ഖ​വും ശ​രീ​ര​വു​മെ​ല്ലാം പൂ​ര്‍​ണ​മാ​യും മ​റ​ച്ച നി​ല​യി​ലാ​യി​രു​ന്ന മോ​ഷ്ടാ​ക്ക​ളെ തി​രി​ച്ച​റി​യാ​ന്‍ സാ​ധി​ച്ചി​രു​ന്നി​ല്ല. ഇ​തി​ന്‍റെ അ​ന്വേ​ഷ​ണ​വും പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Related posts