ബോളിവുഡ് സുന്ദരി ശില്പാ ഷെട്ടിയും ഭര്‍ത്താവും ബിസിനസുകാരനുമായ രാജ് കുന്ദ്രയും വിവാഹമോചനത്തിനൊരുങ്ങുന്നതായുള്ള വാര്‍ത്തയ്‌ക്കെതിരേ ശില്പ ഷെട്ടി രംഗത്ത്. ഏഴുവര്‍ഷമായി ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട്. വിയാന്‍ ഏക മകനാണ്. ഇരുവരും വേര്‍പിരിയുന്നു എന്ന തരത്തില്‍ അടുത്തിടെ വാര്‍ത്തകള്‍ സജീവമായിരുന്നു. എന്നാല്‍ ശില്പ വേര്‍പിരിയല്‍ വാര്‍ത്തയോട് ശക്തമായിട്ടാണ് പ്രതികരിച്ചിരിക്കുന്നത്.
ഞാന്‍ എന്റെ ഭര്‍ത്താവിനെ പ്രണയിക്കുന്നു. അദ്ദേഹത്തെ എനിക്കു ജീവനാണ്. സെലിബ്രിറ്റികളുടെ വ്യക്തിജീവിതത്തെക്കുറിച്ച് ദയവായി അപവാദങ്ങള്‍ പടച്ചുവിടരുത്. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ ആരും വാര്‍ത്തയുടെ നിജസ്ഥിതി അറിയാന്‍ ശ്രമിക്കുന്നില്ല. ഇത്തരം വാര്‍ത്തകളൊക്കെ പടച്ചുവിടുന്നവര്‍ അതവസാനിപ്പിക്കണം. സെലിബ്രിറ്റികളായതുകൊണ്ട് എന്തും ആകാമെന്നാണോ. ഇതെല്ലാം എന്നെ വല്ലാതെ അസ്വസ്ഥയാക്കുന്നുണ്ട്- ശില്പ പറയുന്നു.