അഭിനയ വീണ്ടും…

Abhinaya300816നാടോടികള്‍ എന്ന ചിത്രത്തിലൂടെ പ്രശസ്തയായ അഭിനയ വളരെ ശക്തവും വ്യത്യസ്തവുമായ വേഷത്തിലെത്തുന്നു. ഏഴു വയസുകാരിയുടെ അമ്മയുടെ വേഷത്തിലാണ് അഭിനയ എത്തുന്നത്. നിശബ്ദം എന്നാണ് ചിത്രത്തിന്റെ പേര്. ബാലചൂഷണത്തെക്കുറിച്ച് പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മൈക്കേല്‍ അരുണാണ്. ബംഗളൂരുവില്‍ താമസമാക്കിയ ഒരു തമിഴ് കുടുംബത്തിനെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്.

കുടുംബ പ്രേക്ഷകരെ ലക്ഷ്യം വച്ചാണ് സിനിമ ഒരുക്കുന്നത്. ചിത്രത്തിന്റെ തീമിനെ കുറിച്ച് മനസിലാക്കിയ ബംഗളൂരു പോലീസ് വലിയ സഹകരണമാണ് സിനിമയുടെ ചിത്രീകരണത്തിന് കാണിച്ചതെന്നും ജയില്‍ വളപ്പില്‍ ചിത്രീകരണത്തിനുള്ള അനുമതി നല്‍കിയെന്നും സംവിധായകന്‍ പറയുന്നു.

Related posts