അമല്‍ നീരദിന്റെ പുതിയ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ ഡാന്‍സറല്ല

dulquar-salmanനുണ പ്രചാരണങ്ങള്‍ക്ക് അവസാനമായി. അമല്‍ നീരദ് ഒരുക്കുന്ന പുതിയ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ ഡാന്‍സറുടെ വേഷത്തിലാണെത്തുന്നത് എന്ന രീതിയില്‍ പ്രചാരണം ഉണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്ത നിഷേധിച്ച് കൊണ്ട് ചിത്രത്തിന്റെ തിരക്കഥാകൃത്താണ് രംഗത്തെത്തിയിരിക്കുന്നത്. ഷിബിന്‍ ഫ്രാന്‍സിസാണ് അമല്‍നീരദ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തില്‍ ദുല്‍ഖറിന്റെ വേഷത്തെക്കുറിച്ച് ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്നും എന്നാല്‍ ഡാന്‍സറായി ആയിരിക്കില്ല ദുല്‍ഖര്‍ ചിത്രത്തിലെത്തുക എന്നും ഷിബിന്‍ പറഞ്ഞു. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെക്കുറിച്ചൊന്നും വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Related posts