സഹായിക്കണ്ട, തരാനുള്ളതു താ! സാ​മ്പ​ത്തി​ക മാ​നേ​ജു​മെ​ന്‍റ​ല്ല, കേ​ന്ദ്ര​ത്തി​ന്‍റേ​ത് സാമ്പ​ത്തി​ക കൂ​ടോ​ത്രം; കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് തോമസ് ഐസക്

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക് ഡൗ​ൺ കാ​ര​ണം സം​സ്ഥാ​ന​ത്തി​ന്‍റെ സാ​മ്പ​ത്തി​ക സ്ഥി​തി അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്.

മാ​ർ​ച്ച്, ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ലെ ജി​എ​സ്ടി വ​രു​മാ​ന​ത്തി​ൽ വ​ൻ ഇ​ടി​വാ​ണ് ഉ​ണ്ടാ​യ​ത്. മെ​യ് മാ​സ​ത്തെ അ​വ​സ്ഥ ഇ​തി​ലും മോ​ശ​മാ​യി​രി​ക്കു​മെ​ന്നും ഐ​സ​ക് പ​റ​ഞ്ഞു.

ലോ​ക്ക് ഡൗ​ൺ മൂ​ന്നാ​മ​തും നീ​ട്ടി​യ കേ​ന്ദ്ര​സ​ർ​ക്കാ​ർ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ഇ​തി​നി​ട​യി​ൽ എ​ന്തു സം​ഭ​വി​ക്കു​ന്നു​വെ​ന്ന് ആ​ലോ​ചി​ക്കു​ന്നി​ല്ലെ​ന്നും സം​സ്ഥാ​ന​ങ്ങ​ൾ ത​ക​രാ​തി​രി​ക്കാ​ൻ കേ​ന്ദ്രം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ പ്ര​ത്യേ​ക സ​ഹാ​യ​മി​ല്ലെ​ങ്കി​ലും ത​രാ​നു​ള്ള പ​ണ​മെ​ങ്കി​ലും കൃ​ത്യ​സ​മ​യ​ത്ത് ന​ൽ​കാ​ൻ കേ​ന്ദ്രം ത​യാ​റാ​ക​ണം. സാ​മ്പ​ത്തി​ക മാ​നേ​ജു​മെ​ന്‍റെ​ല്ല സാ​മ്പ​ത്തി​ക കൂ​ടോ​ത്ര​മാ​ണ് കേ​ന്ദ്ര​സ‍​ർ​ക്കാ​രി​ന്‍റേ​ത്.

സം​സ്ഥാ​ന​ത്തി​ന്‍റെ ജി​എ​സ്ടി കു​ടി​ശി​ക ത​ന്നു തീ‍​ർ​ക്കാ​ൻ കേ​ന്ദ്രം തയാ​റാ​ക​ണം. ഇ​ക്കാ​ര്യ​ങ്ങ​ൾ കേ​ന്ദ്ര​ത്തോ​ട് ശ​ക്ത​മാ​യി ഉ​ന്ന​യി​ക്ക​ണ​മെ​ന്ന് വി​വി​ധ രാഷ്‌ട്രീ​യ ക​ക്ഷി​ക​ളോ​ട് അ​ഭ്യ‍​ർ​ഥി​ച്ചി​ട്ടു​ണ്ട്.

ധ​ന​കാ​ര്യ വി​ദ​ഗ്ദ്ധ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഈ ​ആ​വ​ശ്യ​ങ്ങ​ൾ വീ​ണ്ടും ഉ​ന്ന​യി​ക്കും. ധ​ന​കാ​ര്യ വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യ പാ​ദ​ത്തി​ൽ പ്ര​തീ​ക്ഷി​ച്ച​തി​ന്‍റെ നാ​ലി​ൽ ഒ​ന്ന് വ​രു​മാ​നം പോ​ലും കേ​ര​ള​ത്തി​ന് കി​ട്ടി​യി​ട്ടി​ല്ലെ​ന്നും വ​രു​മാ​നം ഇ​ല്ലാ​തെ കു​ടി​ശി​ക​ക​ൾ തീ​ർ​ക്കു​ന്ന​ത് വ​ൻ സാ​മ്പ​ത്തി​ക തി​രി​ച്ച​ടി​യു​ണ്ടാ​ക്കു​മെ​ന്നും ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് പ​റ​ഞ്ഞു. ശ​മ്പ​ളം കൊ​ടു​ക്കാ​ൻ ആ​യി​രം കൂ​ടി ക​ട​മെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

Related posts

Leave a Comment