അമല മുക്കുവ പെണ്ണാവുന്നു

amala-paulവെട്രിമാരന്‍ സംവിധാനം ചെയ്തു ധനുഷ് നായകനാകുന്ന ചിത്രം വടചെന്നൈയില്‍ അമലാപോള്‍ മുക്കുവ യുവതിയാകുന്നു. ഇതിനായി കടലോര ഭാഷ പഠിക്കുന്ന തിരക്കിലാണ് അമല. സംസാരം മാത്രമല്ല മുക്കുവരുടെ ശരീരഭാഷയും പഠിക്കുന്നുണ്ടത്രേ താരം. വടചെന്നൈയില്‍ ആദ്യം നായികയായി തീരുമാനിച്ചിരുന്നത് സാമന്തയെയാണ്. എന്നാല്‍ വിവാഹം അടുത്തതിനാല്‍ സാമന്ത ചിത്രത്തില്‍ നിന്ന് പിന്മാറി. വടചെന്നൈ ഒരു സിനിമത്രയത്തിന്റെ ഭാഗമാണെന്നതും ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാന്‍ രണ്ട് വര്‍ഷത്തിലേറെയെടുക്കുന്നതുമാണ് സാമന്തയുടെ പിന്മാറ്റ കാരണങ്ങളായി വന്നത്.

ഒരു ഗുണ്ടയുടെ ജീവിതത്തിലെ 30 വര്‍ഷങ്ങളുടെ കഥ പറയുന്ന ചിത്രമാണിത്. ആക്്ഷന്‍ ത്രില്ലറായ വടചെന്നൈയുടെ നിര്‍മാണം ലൈക്ക ആന്‍ഡ് വണ്ടര്‍ബാര്‍ ഫിലിംസാണ്. സംവിധായകന്‍ ശിവ, ആന്‍ഡ്രിയ ജെര്‍മിയ, ഡാനിയല്‍ ബാലാജി, കിഷോര്‍, സമുദ്രക്കനി തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. വിജയ് സേതുപതി അതിഥിവേഷത്തിലുമെത്തുന്നു.

Related posts