ഭാമ അന്ധയാകുന്നു…

Bhamaമലയാള നടി ഭാമ വീണ്ടും കന്നഡയില്‍ നായികാ വേഷത്തില്‍ എത്തുന്നു. പി.സി.ശേഖര്‍ സംവിധാനം ചെയ്യുന്ന രാഗ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അന്ധയായ യുവതിയുടെ വേഷമാണ് ഭാമയ്ക്ക്. ഇത് രണ്ടാം തവണയാണ് ഭാമ ശേഖറിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നത്. പ്രജ്വല്‍ ദേവരാജ് നായകനായ അര്‍ജുന എന്ന സിനിമയിലും ഭാമയാണ് നായികാവേഷം അവതരിപ്പിച്ചത്.

ഏറെ വെല്ലുവിളി നിറഞ്ഞ വേഷമാണ് തന്റേതെന്ന് ഭാമ പറഞ്ഞു. താന്‍ കഥാപാത്രത്തെക്കുറിച്ചു പറഞ്ഞപ്പോള്‍ രണ്ടാമതൊന്നാലോ ചിക്കാതെ ഭാമ സമ്മതം മൂളുകയായിരുന്നെന്ന് ശേഖര്‍ പറഞ്ഞു. മുമ്പു തന്റെ സിനിമയില്‍ അഭിനയിച്ചപ്പോള്‍ തന്നെ മികച്ച അഭിനശേഷിയുള്ള നടിയാണ് ഭാമയെന്ന് തനിക്ക് തോന്നിയിരുന്നുവെന്നും ശേഖര്‍ കൂട്ടിച്ചേര്‍ത്തു. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസം ആരംഭിക്കും.

മലയാളത്തില്‍ അനൂപ് മേനോനൊപ്പം മാല്‍ഗുഡി ഡെയ്‌സ് എന്ന സിനിമയിലാണ് ഭാമ ഒടുവില്‍ അഭിനയിച്ചത്. വി.എം.വിനു സംവിധാനം ചെയ്യുന്ന  മറുപടി എന്ന സിനിമയിലും ഭാമയാണ് നായികയാവുന്നത്. റഹ്മാനാണ് ഭാമയുടെ ഭര്‍ത്താവിന്റെ വേഷത്തിലെത്തുന്നത്.

Related posts