അമിതാഭ് ബച്ചനെ രാഷ്ട്രപതിയാക്കാന്‍ മോദി ആലോചിക്കുന്നതായി വെളിപ്പെടുത്തല്‍; ഗുജാറാത്തിന്റെ ബ്രാന്‍ഡ് അംബാസിറാകണമെന്നും മോദി ബച്ചനോട് ആവശ്യപ്പെട്ടതായി അമര്‍സിംഗ്

Amitന്യൂഡല്‍ഹി: ഇന്ത്യയുടെ അടുത്ത രാഷ്ട്രപതിയായി ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്റെ പേര് നിര്‍ദേശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആലോചിക്കുന്നതായി വെളിപ്പെടുത്തല്‍. സമാജ്‌വാദി പാര്‍ട്ടി നേതാവും മുന്‍ രാജ്യസഭാംഗവുമായ അമര്‍സിംഗ് ദേശീയ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെയാണ് മോദി അമിതാഭ് ബച്ചനെ പരിചയപ്പെടുന്നത്. “പാ’ എന്ന ചലച്ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നതിനിടെ താനാണ് മോദിക്ക് അമിതാഭ് ബച്ചനെ പരിചയപ്പെടുത്തി കൊടുത്തത്. ഗുജാറാത്തിന്റെ ബ്രാന്‍ഡ് അംബാസിറാകണമെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം മോദി ബച്ചനോട് ആവശ്യപ്പെട്ടതായും അമര്‍സിംഗ് പറഞ്ഞു.

Related posts