അമ്മയില്‍നിന്നു ഒരു ആനുകൂല്യവും കൈപ്പറ്റിയിട്ടില്ല; രാജിക്കത്ത് നല്‍കിയതു മമ്മൂട്ടിക്ക്: ഗണേഷ് കുമാറിനു മറുപടിയുമായി സലിംകുമാര്‍

Salimകൊച്ചി: രാജി വിഷയത്തില്‍ ഗണേഷ് കുമാര്‍ എംഎല്‍എയ്ക്കു മറുപടിയുമായി നടന്‍ സലിംകുമാര്‍. അമ്മയില്‍നിന്നു താനിതുവരെ ഒരു ആനുകൂല്യവും കൈപ്പറ്റിയിട്ടില്ലെന്നും ഇന്‍ഷുറന്‍സ് പണമാണ് ഗണേഷ്കുമാര്‍ ആനുകൂല്യമെന്ന് ആരോപിക്കുന്നതെന്നും അത് ഇതേവരെ തനിക്കു ലഭിച്ചിട്ടില്ലെന്നും സലിംകുമാര്‍ പറഞ്ഞു.

മമ്മൂട്ടിക്കാണ് താന്‍ രാജിക്കത്ത് കൊടുത്തതെന്നും ഇക്കാര്യം ഗണേഷ്കുമാറിനോടു പറയേണ്്ട ആവശ്യമില്ലെന്നും സലിംകുമാര്‍ പറഞ്ഞു. രണ്്ടു ദിവസം മുമ്പുവരെ അമ്മയില്‍നിന്ന് ആനുകൂല്യം കൈപ്പറ്റിയ സലിംകുമാര്‍ ഇതുവരെ അമ്മ സംഘടനയില്‍ നിന്ന് രാജിവച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പു കാലത്ത് മാധ്യമശ്രദ്ധ നേടാനുള്ള നാടകമായിരുന്നു സലിംകുമാര്‍ നടത്തിയതെന്നുമാണ് ഗണേഷ്കുമാര്‍ ആരോപിച്ചത്.

ഇന്‍ഷുറന്‍സ് കാശാണ് ആനുകൂല്യം എന്ന് ഇവര്‍ പറയുന്നത്. ഇത് എന്നെപ്പോലുള്ള നൂറുകണക്കിന് അമ്മയില്‍നിന്നുള്ള കലാകാരന്‍മാര്‍ പരിപാടി അവതരിപ്പിച്ച് ഉണ്്ടാക്കിയതാണ്. കലാകാരന്‍മാര്‍ കഷ്ടപ്പെട്ടതിന്റെ ഒരു ഓഹരിയാണ് ഇത്. സ്‌റ്റേജ്‌ഷോയിലും സ്കിറ്റിലും പാട്ടിലുമൊന്നും താന്‍ ഗണേഷ്കുമാറിനെ കണ്്ടിട്ടില്ലെന്നും സലിംകുമാര്‍ പറയുന്നു. ഇന്‍ഷുറന്‍സ് പോലുള്ള കാര്യങ്ങള്‍ അമ്മയുടെ മീറ്റിംഗില്‍ പറയേണ്്ട കാര്യങ്ങളാണെന്നും തെരുവില്‍നിന്ന് വിളിച്ചു പറയേണ്്ടതല്ലെന്നും സലിംകുമാര്‍ കൂട്ടിച്ചേര്‍ത്തു.

Related posts