അമ്മയുടെ മരണം തളര്‍ത്തി; ആ നാളുകളില്‍ താന്‍ ഉപയോഗിക്കാത്ത മയക്കുമരുന്നുകളില്ല

sanjay-duttഅമ്മയുെട മരണമാണ് എന്നെ തളര്‍ത്തിയത്. അമ്മ നര്‍ഗീസ് ദത്ത് മരിച്ച ശേഷമാണ് താന്‍ മയക്കുമരുന്ന് ഉപയോഗിച്ച് തുടങ്ങുന്നത്.  ആ നാളുകളില്‍ താന്‍ ഉപയോഗിക്കാത്ത മയക്കുമരുന്നുകള്‍ ഉണ്ടായിരുന്നില്ലെന്ന് സഞ്ജയ് ദത്ത് പറയുന്നു.

ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കവെയാണ് താരം ഇങ്ങനെ പറഞ്ഞത്. ആദ്യം ഒന്നും അച്ഛന് ഇതേപ്പറ്റി അറിയില്ലായിരുന്നു. ഒരിക്കല്‍ തനിക്ക് സ്വയം നിയന്ത്രിക്കാതായപ്പോളാണ് ഈ കാര്യം അച്ഛന്‍ അറിയുന്നതെന്നും സഞ്ജയ് ദത്ത് പറഞ്ഞു.

അമേരിക്കയിലെ മയക്കു മരുന്ന് പുനരധിവാസ കേന്ദ്രത്തില്‍ കൊണ്ടു പോയതിന് ശേഷമാണ് മയക്കു മരുന്നിന്റെ ഉപയോഗം പൂര്‍ണമായി നിര്‍ത്തിയത്. അന്നു മുതല്‍ ഇന്നു വരെ തനിക്ക് മയക്കുമരുന്ന് ഉപയോഗിക്കാനായി തോന്നിയിട്ടില്ലെന്നും സഞ്ജയ് ദത്ത് പറഞ്ഞു.  ജയിലില്‍ തനിക്ക് വിഐപി പരിഗണനയൊന്നുമല്ലായിരുന്നു. സാധരണ തടവുകാര്‍ അനുഭവിച്ചത് തന്നെയാണ് താനും അനുഭവിച്ചതെന്ന് സഞ്ജയ് ദത്ത് പറഞ്ഞു.

Related posts