മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് രജിഷ വിജയന്‍ സുപരിചിതയാണ്. അവതാരകയായി മിന്നിത്തിളങ്ങിയ താരം ഇപ്പോള്‍ ബിഗ്‌സ്ക്രീനില്‍ നായികയായതിന്റെ സന്തോഷത്തിലാണ്. രജിഷയുടെ വരവോടെ മലയാള സിനിമയ്ക്ക് ഒരു പുതുനായികയെ കൂടി കിട്ടിയിരിക്കുകയാണ്. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തില്‍ ആസിഫ്അലിയുടെ നായികയായാണ് രജിഷ എത്തുന്നത്. പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയുടെ അവതാരകയായി എത്തിയതോടെയാണ് രജിഷ പ്രേക്ഷകരുടെ ഇടയില്‍ പ്രിയങ്കരി ആയത്.
ഖാലിദ് റഹ്മാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഷാജി നടേശന്‍, സന്തോഷ് ശിവന്‍, പൃഥ്വിരാജ്, ആര്യ എന്നിവര്‍ ചേര്‍ന്ന് ഓഗസ്റ്റ് സിനിമാസിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രം ഉടന്‍ തിയറ്ററുകളിലെത്തും.