ജീവന്‍റെ വിലയറിയാവുന്ന കച്ചവടക്കാർ..! റോഡരുകിൽ മ​ദ്യ​പി​ച്ച് ബോ​ധ​ര​ഹി​ത​നാ​യി കി​ട​ന്ന​യാ​ള്‍​ക്ക് ര​ക്ഷാ​വ​ല​യം തീ​ര്‍​ത്ത് വ്യാ​പാ​രി​ക​ള്‍; സംഭവമറിഞ്ഞ് കറങ്ങിതിരിഞ്ഞ് പോലീസ് എത്തിയപ്പോൾ കണ്ടത്…


പേ​രൂ​ര്‍​ക്ക​ട: മ​ദ്യ​പി​ച്ച് ബോ​ധ​ര​ഹി​ത​നാ​യി കി​ട​ന്ന​യാ​ള്‍​ക്ക് സ​മീ​പ​ത്തെ വ്യാ​പാ​രി​ക​ള്‍ ര​ക്ഷാ​വ​ല​യം തീ​ര്‍​ത്തു.ഇ​ന്ന​ലെ പ​ക​ല്‍​സ​മ​യ​ത്ത് വ​ട്ടി​യൂ​ര്‍​ക്കാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പ​മാ​ണ് 60 വ​യ​സ് വ​രു​ന്ന​യാ​ള്‍ മ​ദ്യ​പി​ച്ച് ബോ​ധ​ര​ഹി​ത​നാ​യി കി​ട​ന്ന​ത്.

റോ​ഡി​ല്‍ സീ​ബ്രാ​വ​ര​ക​ള്‍​ക്കു സ​മീ​പം ഇ​യാ​ള്‍ ബോ​ധം​കെ​ട്ട് കി​ട​ന്ന​തോ​ടെ വ്യാ​പാ​രി​ക​ള്‍ ചേ​ര്‍​ന്ന് ഇ​യാ​ളെ റോ​ഡു​വ​ശ​ത്ത് കി​ട​ത്തി.

എ​ന്നി​ട്ടും അ​പ​ക​ടാ​വസ്ഥ​യി​ല്‍ കി​ട​ന്ന​തി​നാ​ല്‍ സ​മീ​പ​ത്തെ ഫ്രൂ​ട്ട്‌​സ് ക​ട​യി​ലു​ണ്ടാ​യി​രു​ന്ന പെ​ട്ടി​ക​ള്‍ സ​മീ​പ​ത്ത് ചേ​ര്‍​ത്തു​വ​ച്ച് ഇ​യാ​ള്‍​ക്ക് ര​ക്ഷാ​വ​ല​യം തീ​ര്‍​ക്കു​ക​യാ​യി​രു​ന്നു.

വ​ട്ടി​യൂ​ര്‍​ക്കാ​വ് പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ചു​വെ​ങ്കി​ലും അ​വ​ര്‍ എ​ത്തു​ന്ന​തി​നു മു​മ്പു​ത​ന്നെ കെ​ട്ടു​വി​ട്ട വ​യോ​ധി​ക​ന്‍ സ്ഥ​ല​ത്തു​നി​ന്ന് പോ​കു​ക​യാ​യി​രു​ന്നു.

വ​ട്ടി​യൂ​ര്‍​ക്കാ​വ്, മു​ക്കോ​ല ബി​വ​റേ​ജ് ഷോ​പ്പു​ക​ള്‍​ക്കു മു​ന്നി​ല്‍ ക്യൂ ​നി​ന്ന് മ​ദ്യം വാ​ങ്ങി വ​ഴി​വ​ക്കി​ലി​രു​ന്ന് മ​ദ്യ​പി​ച്ച​ശേ​ഷം റോ​ഡു​വ​ശ​ത്ത് ബോ​ധം കെ​ട്ട് കി​ട​ക്കു​ന്ന കാ​ഴ്ച ഇ​പ്പോ​ള്‍ നി​ത്യ​സം​ഭ​വ​മാ​യി​രി​ക്കു​ക​യാ​ണ്.

വ​ട്ടി​യൂ​ര്‍​ക്കാ​വ് പോ​ലീ​സ് ഇ​ക്കാ​ര്യ​ത്തി​ല്‍ ഉ​ചി​ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Related posts

Leave a Comment