അരുണാചല്‍പ്രദേശില്‍നിന്നു വാനര കുടുംബത്തിലേക്കു പുതിയൊരിനവും

monkeyവാനര കുടുംബത്തിലെ പുതിയ ഇനത്തെ അരുണാചല്‍പ്രദേശില്‍നിന്നു കണ്ടെത്തി. ഒരു കൂട്ടം വന്യജീവി ഫോട്ടോഗ്രാഫര്‍മാരും ജീവശാസ്ത്ര വിദഗ്ധരുമാണ് ഇന്ത്യയുടെ വടക്കുകിഴക്കന്‍ ഭാഗത്തുനിന്ന് പുതിയ ഇനം കുരങ്ങുകളെ കണ്ടെത്തിയത്. മക്കാക്ക് വിഭാഗത്തില്‍പ്പെട്ട ഇവയ്ക്ക് വെളുത്ത കവിളുകളാണുള്ളത്. വൈറ്റ് ചീക്ക്ഡ് മക്കാക്ക് എന്ന് അറിയപ്പെടുന്നു. കിഴക്കന്‍ ഹിമാലയ ജൈവവൈവിധ്യ മേഖലയില്‍ കണ്ടെത്തിയ ഇവ കുരങ്ങു കുടുംബത്തില്‍ കണ്ടെത്തുന്ന ഇനങ്ങളില്‍ ഏറ്റവും പുതിയതാണ്.

അരുണാചല്‍ പ്രദേശിലെ അഞ്‌ജോ ജില്ലയില്‍നിന്നാണ് ആദ്യമായി കണ്ടത്. ഡോ. രഞ്ജന്‍ കുമാര്‍ ദാസ്, ഉദയന്‍ ബോര്‍ഠാക്കൂര്‍, ഡോ. ദീലീപ് ഛേത്രി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പക്ഷികളുടെ പിന്നാലെ നടത്തിയ യാത്രയിലാണ് വൈറ്റ് ചീക്ക്ഡ് മക്കാക്കിനെ കാണുന്നത്.

2015ല്‍ ടിബറ്റില്‍നിന്ന് ഇക്കൂട്ടരെ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. മക്കാക്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ട റീസസ് കുരങ്ങുകള്‍, അരുണാചല്‍ മക്കാക്ക്, ടിബറ്റന്‍ മക്കാക്ക്, ആസാമീസ് മക്കാക്ക് എന്നിവയുടെ ചിത്രങ്ങള്‍ പരിശോധിച്ചാണ് വൈറ്റ് ചീക്ക്ഡ് മക്കാക്കിനെ തിരിച്ചറിഞ്ഞത്.

Related posts