അറ്റകുറ്റ പണിയില്ല; മണിയൂര്‍ നവോദയ വിദ്യാലയം തകര്‍ച്ചയിലേക്ക്

KKD-NAVODHAYAവടകര : മണിയൂര്‍ പാലയാട്നടയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ നവോദയ വിദ്യാലയം തകര്‍ച്ചയിലേക്ക്. മുപ്പതാം വര്‍ഷത്തിലേക്കു കടക്കുന്ന സ്ഥാപനം നാശത്തിന്റെ വഴിയിലാണ് ഇപ്പോള്‍. 1987 ല്‍ സ്ഥാപിതമായ ജവഹര്‍ നവോദയ വിദ്യാലയത്തിന്റെ കെട്ടിടം അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ തകര്‍ച്ചയയെ നേരിടുന്നു.അക്കാദമിക് ബ്ലോക്കും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും ചോര്‍ന്നൊലിക്കുകയാണ്. വിദ്യാര്‍ഥികളുടെ ഡോര്‍മിറ്ററിയും അടുക്കളയും പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു. അധ്യാപകര്‍ താമസിക്കുന്ന ഹോസ്റ്റലിന്റെ ചുമരുകളില്‍ വിള്ളലുകള്‍ വീണു.

ഇലക്ട്രിക് സംവിധാനം പാടേ തകര്‍ന്നു. ഇതു വിദ്യാര്‍ഥികളുടെ ജീവനുതന്നെ ഭീഷണിയായിരിക്കുകയാണ്. പൊട്ടിപ്പൊളിഞ്ഞ കക്കൂസുകള്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. സമയബന്ധിതമായ അറ്റകുറ്റപ്പണികള്‍ നടത്താത്തതാണ് നവേദയ വിദ്യാലയത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമായിരിക്കുന്നത്. ഇക്കാര്യത്തില്‍ അധികൃതരുടെ ഭാഗത്ത് ഇടപെടലുകള്‍ ഉണ്ടാകുന്നുമില്ല. അപകടം പതിയിരിക്കുന്ന സ്ഥിതിയിലേക്ക് കെട്ടിടം മാറി.

നവോദയവിദ്യാലയത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കു ന്നതിന് അടിയന്തി രമായി അറ്റകുറ്റപ്പണി നടത്തണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി ആവശ്യപ്പെട്ടു. ഇതിനു ഭരണാനു മതി നല്‍കണമെന്ന് ആവശ്യ പ്പെട്ട് മാനുഷിക വിഭവശേ ഷിവകുപ്പ് പാര്‍ലമെന്റ് സ്റ്റാന്റിംഗ് കമ്മിറ്റി അംഗം കൂടിയായ മുല്ലപ്പള്ളി നവോദയ വിദ്യാലയ സമിതി കമ്മീഷണര്‍ വിശ്വജിത്ത് കുമാര്‍സിംഗിനു നിവേദനം നല്‍കി.

Related posts