വെള്ളരി ഉപയോഗിച്ച് മുടികൊഴിച്ചില്‍ തടയാം

cucumberഭൂരിഭാഗം ആളുകളെയും നിരാശപ്പെടുത്തുന്ന ഒരു കാര്യമാണ് മുടികൊഴിച്ചില്‍ എന്നത്. വെള്ളരി ഉപയോഗിച്ച് മുടികൊഴിച്ചില്‍ എങ്ങനെ തടയാം എന്നല്ലേ? എന്നാല്‍ കേട്ടോളൂ. വെള്ളരിയില്‍ 95 ശതമാനവും വെള്ളമാണ് അടങ്ങിയിരിക്കുന്നത്. കൂടാതെ ധാരാളം നാരുകളും ആന്റി ഓക്‌സിഡന്റുകളും പോഷകങ്ങളും വെള്ളരിയില്‍ അടങ്ങിയിട്ടുണ്ട്. ഇതെങ്ങനെ പ്രയോജനപ്പെടുത്താം എന്ന് നോക്കാം. ശരീരത്തിലെ ഊഷ്മാവ് വര്‍ധിക്കുന്നത് പലപ്പോഴും മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. വെള്ളരി സ്ഥിരമായി കഴിച്ചാല്‍ ശരീരത്തിലെ ഊഷ്മാവ് കുറയ്ക്കാനും ഇതുകാരണമായുണ്ടാകുന്ന മുടികൊഴിച്ചില്‍ 55 ശതമാനം വരെ കുറയ്ക്കാനും പറ്റും. എത്ര അളവില്‍ വേണമെങ്കിലും വെള്ളരി കഴിക്കാം.

ഇതല്ലെങ്കില്‍ വെള്ളരി അതിന്റെ അരി കളയാതെ അടിച്ചെടുത്തശേഷം കുറച്ചു നാരങ്ങാ നീരുകൂടി ചേര്‍ത്ത് തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുക. അരമണിക്കൂറിനുശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക. ഇതിലൂടെ വെള്ളരിയില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന സള്‍ഫറും പൊട്ടാസ്യവും ചേര്‍ന്ന് മുടികൊഴിച്ചില്‍ തടയുകയും മുടി ധാരാളമായി വളരാന്‍ സഹായിക്കുകയും ചെയ്യും. ഇതുമല്ലെങ്കില്‍ മറ്റൊരു രീതിയുണ്ട്.

വെള്ളരി, കട്ടത്തൈര്, പുതിനയില, എന്നിവ ചേര്‍ത്ത് അരച്ചെടുക്കുക.ഇത് തലയില്‍ തേച്ചു പിടിപ്പിക്കുക. മൂന്ന്- നാല് മണിക്കൂറിന്‌ശേഷം കഴികിക്കളയുക.പുതിനയും വെള്ളരിയും മുടികൊഴിച്ചില്‍ തടയാനും മുടി വളര്‍ച്ച ശക്തിപ്പെടുത്താനും സഹായിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന തൈര്, മുടിവേരുകളെ ബലപ്പെടുത്തി മുടികൊഴിച്ചില്‍ ഇല്ലാതാക്കുകയും ചെയ്യും.

Related posts