അവഗണനയില്‍ ചിറക്കല്‍ റെയില്‍വേ സ്‌റ്റേഷന്‍

knr-trainപുതിയതെരു: ദീര്‍ഘവീക്ഷണമില്ലാതെ നിര്‍മിച്ചതിന്റെ ദുരിതത്തിലാണ് ചിറക്കല്‍ റെയില്‍വേസ്റ്റേഷന്‍. ഏഴ് പാസഞ്ചറുകള്‍ക്ക് ഇവിടെ സ്റ്റോപ്പ് ഉണ്ടെങ്കിലും ഇന്നും അവഗണനയുടെ പാതയിലാണ് സ്റ്റേഷന്‍ വികസനം. ടേബിള്‍ടോപ്പ് രീതിയിലാണ് സ്റ്റേഷന്‍ നിര്‍മിച്ചത്.    നിര്‍ത്തുന്ന എല്ലാ ട്രെയിനുകള്‍ക്കും യാത്രക്കാരുടെ തിരക്കാണ്. കേരള ഫോക് ലോര്‍ അക്കാദമി, ഹാന്‍വീവ് പ്രോസസിംഗ് യൂണിറ്റ്, രാജാസ് ഹൈസ്കൂള്‍, ചിറക്കല്‍ കടലായി ക്ഷേത്രം തുടങ്ങിയ നിരവധി സ്ഥാപനങ്ങള്‍ ഇവിടെ സ്ഥിതിചെയ്യുന്നു.
സ്റ്റേഷന്‍ ആര്‍പ്പാംതോടിന് സമീപം മാറ്റണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി നിരവധി സമരങ്ങള്‍ നടത്തി. ഒന്നാംപ്ലാറ്റ്‌ഫോമിന്റെ താഴെയാണ് റെയില്‍വേട്രാക്കും രണ്ടാം പ്ലാറ്റ്‌ഫോമും.

ഇത് അപകടസാധ്യതയേറെയാണ്. മേല്‍കൂരയില്ലാത്തതിനാല്‍ മഴയും വെയിലും വേറെ. രാത്രി സ്റ്റേഷന്‍ ഇരുട്ടിലാണ്. യാത്രക്കാര്‍ വീണ്ടും സമരത്തിനിറങ്ങുകയാണ്. സ്റ്റേഷന്‍ പുതുക്കി പണിയണമെന്നാണ് യാത്രക്കാരുടെ പ്രധാന ആവശ്യം.

Related posts