ചേര്‍ത്തല: ചേര്‍ത്തല റെയില്‍വേസ്റ്റേഷന്‍ അവഗണനയില്‍ വിര്‍പ്പുമുട്ടുന്നു. ദേശീയ പാതയുടെ തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന തീരദേശ പാതയിലെ പ്രധാനപ്പെട്ട സ്റ്റേഷന്‍ ആണ് ഈ ദുര്‍ഗതി. സ്റ്റേഷന്റെ പരിതാപകരമായ അവസ്ഥയ്ക്ക് മാറ്റം വരുത്തണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടേയും ദീര്‍ഘനാളത്തെ ആവശ്യം. പ്ലാറ്റ്‌ഫോമിന്റെ സ്ഥിതിയാണ് യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടായി മാറുന്നത്. നീളവും വീതിയും കുറഞ്ഞ രണ്ടാം പ്ലാറ്റ്‌ഫോമിലാണ് ദീര്‍ഘദൂര ട്രെയിനുകള്‍ ഉള്‍പ്പെടെ കൂടുതല്‍ ട്രെയിനുകളും നിര്‍ത്തുന്നത്. പ്ലാറ്റ്‌ഫോമിന്റെ പടിഞ്ഞാറ് ഭാഗത്ത് ഇറങ്ങുന്ന യാത്രക്കാരാണ് കൂടുതല്‍ വിഷമിക്കുന്നത്.
പ്ലാറ്റ്‌ഫോം ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ ഇറങ്ങുന്നത് കുറ്റിക്കാടുകളിലേക്കാണ്. നിരവധിയാത്രക്കാരാണ് ഇവിടെ വീണ് പരിക്കേല്ക്കുന്നത്. ലഗേജുകളുമായെത്തുന്ന ദീര്‍ഘദൂര യാത്രക്കാരും സ്ത്രീകളുമാണ് ഏറെ വിഷമിക്കുന്നത്. ഇതുവഴിയുള്ള രാത്രിയാത്രയും ക്ലേശകരമാണ്. വേണ്ടത്ര ലൈറ്റ്‌പോലും ഇവിടെയില്ല. സ്റ്റേഷന്‍ പരിസരത്തെ കാടുകള്‍ യഥാസമയം വെട്ടിത്തെളിക്കാറില്ല. വര്‍ഷകാലത്ത് മഴനനയാതെ പ്ലാറ്റ്‌ഫോമില്‍ നില്‍ക്കണമെങ്കില്‍ കുടപിടിക്കണം. ട്രെയിനുകള്‍ ഇടയ്ക്ക് പിടിച്ചിടുന്നതും യാത്രക്കാരെ വലക്കുകയാണ്. വൈകുന്നേരം 7.30ന് എറണാകുളത്തുനിന്നും കൊല്ലത്തേക്ക് പുറപ്പെടുന്ന മെമു ട്രെയിന്‍ 45 മിനിട്ട് അകാരണമായി തുറവൂരില്‍ പിടിച്ചിടുന്നു.
രാവിലെ ഏഴിനുവരേണ്ട ഏറണാട് എക്‌സ്പ്രസ് ഇപ്പോള്‍ മണിക്കൂറോളം വൈകിയാണ് എത്തുന്നത്. രാവിലെ 7.50ന് ചേര്‍ത്തലയില്‍ നിന്ന് എറണാകുളത്തേക്ക് പോകുന്ന പാസഞ്ചര്‍ ട്രെയിന്‍ തുറവൂരില്‍ പിടിച്ചിടുന്നത് മൂലം ജോലിക്ക് പോകുന്നവര്‍ക്ക് യഥാസമയം എത്താന്‍ കഴിയുന്നില്ല. ട്രെയിന്‍ മണിക്കൂറോളം സ്റ്റേഷനുകളില്‍ പിടിച്ചിടുന്നതില്‍ പ്രതിഷേധിച്ച് തുറവൂരില്‍ കഴിഞ്ഞദിവസം യാത്രക്കാര്‍ ഇതുവഴിവന്ന എല്ലാട്രെയിനുകളും തടഞ്ഞിട്ടു.
പരിഹാരം ഉണ്ടാക്കാമെന്ന റെയില്‍വേ അധികൃതരുടെ ഉറപ്പിനെതുടര്‍ന്നാണ് പിന്‍മാറിയത്. ബാത്ത്‌റൂം സൗകര്യവും ഇവിടെ പരിമിതമാണ്. സാമൂഹിക വിരുദ്ധശല്യം ഏറെ ഉണ്ടെങ്കിലും പോലീസ് എയ്ഡ്‌പോസ്റ്റ് ഇല്ല. ഉദ്യോഗസ്ഥര്‍ വിളിച്ചുപറയുമ്പോഴാണ് പോലീസ് എത്തുന്നത്. അപ്പോള്‍ പ്രശ്‌നം ഉണ്ടാക്കുന്നവര്‍ രക്ഷപെടുകയും ചെയ്യും. ചേര്‍ത്തല സ്റ്റേഷന്റെ വികസനം ത്വരിതപ്പെടുത്തണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.