ശക്തമായ കാ​റ്റും മ​ഴ​യും; പു​തു​ക്കാ​ട് മേ​ഖ​ല​യി​ൽ പ​ര​ക്കെ നാ​ശം; ചെ​ങ്ങാ​ലൂ​രി​ൽ തെ​ങ്ങുവീ​ണ് വീ​ട് ത​ക​ർ​ന്നു 

പു​തു​ക്കാ​ട് : വെ​ള്ളി​യാ​ഴ്ച രാ​ത്രി പെ​യ്ത മ​ഴ​യി​ലും കാ​റ്റി​ലും മേ​ഖ​ല​യി​ൽ പ​ര​ക്കെ നാ​ശ​ന​ഷ്ടം.ചെ​ങ്ങാ​ലൂ​രി​ൽ തെ​ങ്ങ് വീ​ണ് വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ര​ണ്ടാം​ക​ല്ല് എ​ട​ത്തൂ​ട്ട് ശ​ങ്ക​ര​ൻ​കു​ട്ടി​യു​ടെ ഓ​ട് വീ​ട് ആ​ണ് ത​ക​ർ​ന്ന​ത്. ഇ​ന്ന​ലെ ഒന്പതു മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. തെ​ങ്ങ് വീ​ണ് അ​ടു​ക്ക​ള​യു​ടെ ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

വീ​ട്ടി​ൽ ശ​ങ്ക​ര​ൻ​കു​ട്ടി​യും ഭാ​ര്യ​യും മ​ക​ളും കൊ​ച്ചു​മ​ക​ളും ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. വേ​ലൂ​പ്പാ​ടം പൗ​ണ്ടി​ൽ മി​ന്ന​ലി​ൽ അ​ന്പ​ല​വ​ൻ ഫൈ​സ​ൽ, അ​രീ​പ്പു​റം മൊ​യ്തീ​ൻ എ​ന്നി​വ​രു​ടെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ ഇ​ല​ക്ട്രി​ക് സാ​മ​ഗ്രി​ക​ളും സ്വി​ച്ച് ബോ​ർ​ഡു​ക​ളും ക​ത്തി​ന​ശി​ച്ചു. കെ​ട്ടി​ട​ത്തോ​ട് ചേ​ർ​ന്ന് നി​ന്നി​രു​ന്ന കു​ണ്ടു​കു​ളം ദേ​വ​സി​യു​ടെ തെ​ങ്ങി​നും തീ ​പി​ടി​ച്ചു. വി​വി​ധ​യി​ട​ങ്ങ​ളി​ൽ മ​ര​ങ്ങ​ൾ വീ​ണ് വൈ​ദ്യു​തി ബ​ന്ധം താ​റു​മാ​റി​ലാ​യി.

Related posts