കന്നട നടി മിലാന മലയാള സിനിമയില്‍. ഷാനില്‍ മുഹമ്മദ് സംവിധാനം ചെയ്യുന്ന അവരുടെ രാവുകളില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മിലാന പൗര്‍ണമിയാണ്. വിനയ് ഫോര്‍ട്ടിന്റെ കാമുകിയായാണ് മിലാന ചിത്രത്തില്‍ വേഷമിടുന്നത്. കന്നടയില്‍ നം ദുനിയ നം, സ്‌റ്റൈല്‍ തുടങ്ങിയ ചിത്രങ്ങളില്‍ നായികയായി എത്തിയ മിലാന ആറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
സ്ത്രീകള്‍ക്ക് പ്രാധാന്യമുള്ള റോള്‍ കന്നടയില്‍ കിട്ടാന്‍ പ്രയാസമാണെന്നും മലയാളത്തില്‍ സ്ത്രീകള്‍ക്ക് പ്രാധാന്യമുള്ള ഒരുപാട് ചിത്രങ്ങള്‍ ഇറങ്ങിയിട്ടുണ്ടെന്നും മിലാന പറയുന്നു. മലയാളത്തില്‍ ചില പരസ്യ ചിത്രങ്ങളില്‍ മിലാന അഭിനയിച്ചിട്ടുണ്ട്. അവരുടെ രാവുകളില്‍ ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, വിനയ് ഫോര്‍ട്ട് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹണി റോസ് ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.