പത്തനാപുരം : പുനലൂര്‍ കായംകുളം പാതയിലെ വൈദ്യുത കമ്പികളും ടെലഫോണ്‍ വയറുകളും നശിപ്പിച്ച് കൊണ്ട് വാഹനമോടിച്ച െ്രെഡവറെ പോലീസ് കസ്റ്റഡിയിലെടുത്തു.ഡ്രൈവര്‍ രാജസ്ഥാന്‍ സ്വദേശിയായ രാജേഷ്കുമാറിനയാണ് കസ്റ്റഡയിലെടുത്തത്. വാഹനവും പിടിച്ചെടുത്തിട്ടുണ്ട്.ഡല്‍ഹിയില്‍ നിന്നും സാധനങ്ങളെടുക്കാന്‍ വരികയായിരുന്നു. ഡല്‍ഹി ബറോഡ റോഡ് വേയ്‌സിന്റെ ഉടമസ്ഥതയിലുള്ള നാഗലാന്റ് രജിസ്‌ട്രേഷനുള്ള ചരക്ക്‌ലോറിയാണിത്.അടൂരില്‍ നിന്നും കെ പി റോഡിലേക്ക് പ്രവേശിച്ച വാഹനം നിരവധി നാശനഷ്ടമാണ് ഉണ്ടാക്കിയത്.
തുടര്‍ന്ന് പത്തനാപുരം പോലീസ് വാഹനം കല്ലുംകടവില്‍ പിടിച്ചിടുകയായിരുന്നു.എന്നാല്‍ വാഹനത്തിന്റെ ഡീലര്‍മാരെ വിവരം അറിയിച്ചെങ്കിലും ഇതുവരെ ആരും എത്തിയിട്ടില്ല.കല്ലുംകടവ് സ്വകാര്യ ബസ് സ്റ്റാന്റിന് മുന്നില്‍ ഈ വലിയ വാഹനം നിര്‍ത്തിയിട്ടിരിക്കുന്നത് കാരണം യാത്രക്കാര്‍ക്ക് എറെ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്. കാത്തിരിപ്പ് കേന്ദ്രം മറച്ചു കൊണ്ടാണ് വാഹനം ഇട്ടിരിക്കുന്നത്.