മുംബൈ: സ്വയം പ്രഖ്യാപിത ആള്‍ദൈവം രാധേമായുടെ യഥാര്‍ഥമുഖം തുറന്നുകാട്ടുകയെന്ന രീതിയില്‍ നിര്‍മിച്ച ഹിന്ദി ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചു. സിനിമയിലെ അശ്ലീല രംഗങ്ങള്‍ അതിരുകടന്നതാണ് സിനിമയ്ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ കാരണം. സിനിമ രാധേമായെക്കുറിച്ചുള്ളതാണെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നില്ലെങ്കിലും അവരുടെ ജീവിതമെന്ന രീതിയിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
ഹം ഹെ നോട്ടി നോട്ടി എന്ന് പേരിട്ട സിനിമയ്ക്കു രണ്ടാം തവണയാണ് സെന്‍സര്‍ബോര്‍ഡ് സര്‍ട്ടി ഫിക്കറ്റ് നിഷേധിക്കുന്നത്. സിനിമയിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കണമെന്നാണ് ആവശ്യമെങ്കിലും നിര്‍മാതാവ് ഇതിന് തയാറായിട്ടില്ല. റിവൈസിങ് കമ്മിറ്റി സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതായി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുകയായിരുന്നു. നോട്ടി നോട്ടാങ്കി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അനുരാധെ മാ എന്നാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇതിനകംതന്നെ യു ട്യൂബില്‍ ഹിറ്റായിക്കഴിഞ്ഞു.
രണ്ടുതവണ അനുമതി നിഷേധിച്ചതോടെ കോടതിയെ സമീപിക്കാനാണ് സിനിമയുടെ നിര്‍മാതാവിന്റെ നീക്കം. ആള്‍ദൈവം രാധേമാ അടുത്തിടെ ഏറെ വിവാദത്തിലക പ്പെട്ടിരുന്നു. ലൈംഗിക അപവാദവും സ്ത്രീധ നക്കേസുകളും ഇവര്‍ക്കെതിരേ ചുമത്തപ്പെട്ടു. കുട്ടിയുടുപ്പിട്ട് ഗ്ലാമര്‍ സുന്ദരികളുടെ മട്ടിലുള്ള ഇവരുടെ ഫോട്ടോ ഷൂട്ട് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതു വിവാദമാവുകയും ചെയ്തിരുന്നു.