ഫി​ൻ അ​ലീ​ൻ നി​റ​ഞ്ഞാ​ടി; കി​വീ​സി​ന് ജ​യം, പ​ര​മ്പ​ര

ഡു​നെ​ഡി​ൻ: ഓ​പ്പ​ണ​ർ ഫി​ൻ അ​ലീ​ന്‍റെ മി​ന്നു​ന്ന സെ​ഞ്ചു​റി ക​രു​ത്തി​ൽ പാ​ക്കി​സ്ഥാ​നെ​തി​രാ​യ മൂ​ന്നാം ട്വ​ന്‍റി-20 യി​ലും ന്യൂ​സി​ല​ൻ​ഡി​ന് മി​ന്നു​ന്ന ജ​യം. 45 റ​ൺ​സ് ജ​യ​ത്തോ​ടെ അ​ഞ്ച് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര കി​വീ​സ് സ്വ​ന്ത​മാ​ക്കി ക​ഴി​ഞ്ഞു.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ന്യൂ​സി​ല​ൻ​ഡ് ഉ​യ​ർ​ത്തി​യ 224 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന പാ​ക്കി​സ്ഥാ​ന് ഏ​ഴു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 179 റ​ൺ​സെ​ടു​ക്കാ​നേ ക​ഴി​ഞ്ഞു​ള്ളൂ. ഓ​പ്പ​ണ​ർ ഫി​ൻ അ​ലീ​ന്‍റെ അ​തി​വേ​ഗ സെ​ഞ്ചു​റി​യാ​ണ് കി​വീ​സ് ഇ​ന്നിം​ഗ്സി​ന് ക​രു​ത്താ​യ​ത്. 62 പ​ന്തി​ൽ അ​ഞ്ച് ഫോ​റും 16 സി​ക്സ​റു​മാ​യി നി​റ​ഞ്ഞാ​ടി​യ യു​വ​താ​രം 137 റ​ൺ​സ് അ​ടി​ച്ചു​കൂ​ട്ടി. ഫിൻ തന്നെയാണ് മാൻ ഓഫ് ദ മാച്ച്.

കു​ട്ടി​ക്രി​ക്ക​റ്റി​ൽ ഒ​രി​ന്നിം​ഗ്സി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സി​ക്സ​ർ എ​ന്ന റി​ക്കാ​ർ​ഡി​ന് ഒ​പ്പ​മെ​ത്താ​ൻ കി​വീ​സ് ഓ​പ്പ​ണിം​ഗ് ബാ​റ്റ​ർ​ക്ക് ക​ഴി​ഞ്ഞു. അ​ഫ്ഗാ​നി​സ്ഥാ​ൻ താ​രം ഹ​സ്റ​ത്തു​ല്ല സ​സാ​യി​യാ​ണ് മു​ൻ​പ് 16 സി​ക്സ​റു​ക​ൾ അ​ടി​ച്ചി​ട്ടു​ള്ള​ത്.

അ​ന്താ​രാ​ഷ്ട്ര ട്വ​ന്‍റി- 20 ക്രി​ക്ക​റ്റി​ൽ ന്യൂ​സി​ല​ൻ​ഡ് താ​ര​ത്തി​ന്‍റെ ഏ​റ്റ​വും ഉ​യ​ർ​ന്ന സ്കോ​ർ എ​ന്ന റി​ക്കാ​ർ​ഡ് അ​ലീ​ൻ സ്വ​ന്തം പേ​രി​ൽ കു​റി​ച്ചു 123 റ​ൺ​സ് നേ​ടി​യ ബ്ര​ണ്ട​ൻ മ​ക്ക​ല്ല​ത്തി​നെ​യാ​ണ് അ​ല​ൻ മ​റി​ക​ട​ന്ന​ത്.

അ​ലീ​ന് പി​ന്തു​ണ ന​ൽ​കു​ക എ​ന്ന ചു​മ​ത​ല മാ​ത്ര​മേ മ​റ്റ് കി​വീ​സ് ബാ​റ്റ്സ്മാ​ൻ​മാ​ർ​ക്ക് ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. ടിം ​സീ​ഫ​ർ​ട്ട് (31), ഗ്ലെ​ൻ ഫി​ലി​പ്സ് (19) എ​ന്നി​വ​രാ​ണ് കി​വീ​സ് നി​ര​യി​ൽ ര​ണ്ട​ക്കം ക​ട​ന്ന മ​റ്റ് ബാ​റ്റ​ർ​മാ​ർ.

പാ​ക്കി​സ്ഥാ​നു വേ​ണ്ടി ഹാ​രി​സ് റൗ​ഫ് ര​ണ്ടും ഷ​ഹീ​ൻ​ഷാ അ​ഫ്രീ​ദി, സ​മ​ൻ ഖാ​ൻ, മു​ഹ​മ്മ​ദ് ന​വാ​സ്, മു​ഹ​മ്മ​ദ് വ​സീം എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റും വീ​ഴ്ത്തി.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ പാ​ക് നി​ര​യി​ൽ അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ബാ​ബ​ർ അ​സ​മി​നു (58) മാ​ത്ര​മേ പൊ​രു​താ​ൻ ക​ഴി​ഞ്ഞു​ള്ളൂ. സെ​യിം അ​യൂ​ബ് (10), മു​ഹ​മ്മ​ദ് റി​സ്വാ​ൻ (24), ഫ​ഖ​ർ സ​മാ​ൻ (19), അ​സം ഖാ​ൻ (10), ഇ​ഫ്തി​ഖ​ർ അ​ഹ​മ്മ​ദ് (ഒ​ന്ന്), മു​ഹ​മ്മ​ദ് ന​വാ​സ് (28) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് പാ​ക്കി​സ്ഥാ​ന് ന​ഷ്ട​മാ​യ​ത്. 16 റ​ൺ​സു​മാ​യി ഷ​ഹീ​ൻ​ഷാ അ​ഫ്രീ​ദി പു​റ​ത്താ​കാ​തെ നി​ന്നു. കി​വീ​സി​നാ​യി ടിം ​സൗ​ത്തി ര​ണ്ട് വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി.

Related posts

Leave a Comment