ന്യൂഡല്‍ഹി: അശ്ലീല സൈറ്റുകള്‍ പൂര്‍ണമായി നിരോധിക്കുക അപ്രായോഗികമാണെന്ന നിരീക്ഷണത്തില്‍നിന്ന് സുപ്രീം കോടതി മലക്കം മറിയുന്നു. അശ്ലീല സൈറ്റുകള്‍ നിരോധിക്കാന്‍ മാര്‍ഗങ്ങള്‍ കണ്ടടത്തണമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അശ്ലീല വീഡിയോകള്‍ ഇന്റര്‍ നെറ്റില്‍ പ്രചരിപ്പിക്കുന്നത് കുറ്റകരമായി കാണമെന്നും കോടതി നിരീക്ഷിച്ചു.
അശ്ലീല സൈറ്റുകള്‍ പൂര്‍ണമായി നിരോധിക്കാന്‍ സാധിക്കില്ലെന്ന് ഏഴു മാസം മുമ്പ് ജസ്റ്റീസ് ദീപക് മിശ്രയുടെ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചിരുന്നു.