അസ്‌ലം വധം: രണ്ടുപേര്‍ പിടിയിലായതായി സൂചന

KLM-CRIMEനാദാപുരം: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കാളിയപറമ്പത്ത് അസ്‌ലമിനെ വെട്ടിക്കൊന്ന കേസില്‍ രണ്ടുപേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തതായി സൂചന. അക്രമി സഞ്ചരിച്ച ഇന്നോവ കാര്‍ വാടകയ്‌ക്കെടുത്ത യുവാവും ഇവക്ക് സഹായം നല്‍കിയ മറ്റൊരു യുവാവുമാണ് ഇന്ന് പൂലര്‍ച്ചെ നാദാപുരം സിഐ ജോഷി ജോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.

കേസില്‍ പോലീസ് നേരത്തെ ലുക്ക് ഔട്ട്‌ലുക്ക് നോട്ടീസ് പുറപ്പടിവിച്ച വളയം നിരവുമ്മല്‍ സ്വദേശിയാണ് പിടിയിലായതില്‍ ഒരാള്‍. കഴിഞ്ഞ 12നാണ് ഷിബിന്‍ വധക്കേസില്‍ കോടതി വെറുതെ വിട്ട പ്രതിയായ അസ്‌ലമിനെ വെള്ളൂര്‍ ചാലപ്പുറം ചക്കരക്കണ്ടി മുക്കില്‍ വച്ച് ഒരു സംഘം വെട്ടി കൊലപ്പെടുത്തിയത്. പിടയിലായവരെ നാദാപുരം പോലീസ് സ്‌റ്റേഷനിലെത്തിച്ച് എഎസ്പി ആര്‍. കറുപ്പസ്വാമിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരികയാണ്.

Related posts