ആദിവാസികളെ തേടി ശബരീനാഥന്‍ കാട്ടില്‍; രാജസേനനും റഷീദും അമ്പലങ്ങളില്‍! അരുവിക്കര നിയമസഭാ മണ്ഡലത്തില്‍ പ്രചരണം കൊഴുക്കുന്നു

Sabariകാട്ടാക്കട : അരുവിക്കര നിയമസഭാ മണ്ഡലത്തില്‍ പ്രചരണം കൊഴുക്കുന്നു.  യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എസ്.ശബരീനാഥന്‍ കാട്ടില്‍ ആദിവാസികളെ തേടി പോയപ്പോള്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജെ.എ റഷീദ് നാട്ടിലെ അമ്പലങ്ങളില്‍ എത്തി വോട്ട് അഭ്യര്‍ത്ഥിക്കുകയായിരുന്നു.

അഗസ്ത്യമലയിലെ ചില സെറ്റില്‍മെന്റുകളിലാണ് ശബരീനാഥന്‍ പോയത്. അവിടെ ഗോത്രാചാര പ്രകാരമുള്ള പൂജകളും മറ്റും നടക്കുകയായിരുന്നു. അവിടെ എത്തി ചടങ്ങില്‍ പങ്കെടുത്ത് വോട്ട് അഭ്യര്‍ത്ഥിച്ചാണ് മടങ്ങിയത്. എല്‍.ഡിഎഫ് സ്ഥാനാര്‍ത്ഥി റഷീദ് മണ്ഡലത്തിലെ ഉല്‍സവം നടക്കുന്ന അമ്പലങ്ങളില്‍ പോയി വോട്ട് അഭ്യര്‍ത്ഥിച്ചു.

ബിജെപി സ്ഥാനാര്‍ത്ഥി രാജസേനനും ഉല്‍സവം നടക്കുന്ന വെള്ളനാട് ക്ഷേത്രത്തില്‍ എത്തി പര്യടനം നടത്തി. മൂന്ന് മുന്നണികളുടേയും കണ്‍വെന്‍ഷന്‍ ഇനി നടക്കാനുണ്ട്. അതോടെ മണ്ഡലത്തില്‍ ആരവങ്ങള്‍ ഉയരും. ശബരീനാഥന്‍ ഇന്ന് ഔദ്യോഗികമായി പ്രചരണത്തിന് ഇറങ്ങും. ആര്യനാട് ജംഗ്ഷനിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി വിവിധ പഞ്ചായത്തുകളില്‍ പോകും.

Related posts