പത്തനാപുരം:കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിവിധങ്ങളായ പദ്ധതികള്‍ നടപ്പാക്കുമ്പോഴും പാര്‍പ്പിടമെന്ന സ്വപ്നം യാഥാര്‍ഥ്യമാ ക്കാനാകാതെ കിഴക്കന്‍ മേഖലയിലെ ആദിവാസി കുടുംബങ്ങള്‍.ചോര്‍ന്നൊലിക്കുന്ന കുടിലുകളില്‍ ഭയമില്ലാതെ ഉറങ്ങാനാകാതെ വിറങ്ങലിക്കുകയാണ് ഏറെപ്പേരും. സര്‍ക്കാര്‍ ധനസഹായം പോരാതെ വന്നപ്പോള്‍ കൊള്ളപ്പലിശയ്ക്കും മറ്റും കടം വാങ്ങിയും വീടുപണി തുടങ്ങിയവര്‍ നിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിച്ച നിലയിലാണ്. നിര്‍മാണസാമഗ്രികളുടെ വിലക്കയറ്റം കാരണം സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന തുക കൊണ്ട് അടിത്തറ പോലും നിര്‍മിക്കാന്‍ കഴിയാത്തസ്ഥിതിയാണ്.ഇതോടെ വീടെന്ന സ്വപ്നം പലരും ഉപേക്ഷിച്ചു.
ചെമ്പനരുവി,അച്ചന്‍കോവില്‍ഉള്‍പ്പെടെയുള്ളമേഖലകളില്‍ഗിരിവര്‍ഗക്കാര്‍ക്കായി ഭൂമി നല്‍കിയിട്ടുണ്ടെ ങ്കിലും സര്‍ക്കാര്‍ പദ്ധതി പ്രകാരമുള്ള ഭവനനിര്‍മ്മാണംപാതിവഴിയില്‍ നിലച്ചനിലയിലാണ്. വൃദ്ധരും,കുട്ടികളുമടക്കം ഏതുനിമിഷവും പൊളിഞ്ഞു വീഴാവുന്ന കുടിലിലാണ്താമസം. മേഖലയില്‍വൈദ്യുതിഎത്തിയിട്ടുണ്ടെങ്കിലും മീറ്റര്‍ ഘടിപ്പിക്കാന്‍ സ്ഥലമില്ലാതെ വൈദ്യുത പോസ്റ്റു കളിലും,തൂണുകളിലുമാണ്ഘടിപ്പിച്ചിരിക്കുന്നത്.ഇവരിലധികവും കൂടുതല്‍ സമയവും കുട്ടികളുമായി ഉള്‍വനത്തിലാകും കഴിയുക.
വനവിഭവങ്ങള്‍ശേഖരിക്കാനായി പോകുന്ന ഇവര്‍ ദിവസങ്ങള്‍ക്ക് ശേഷമാണ് മടങ്ങിവരിക. ചെമ്പനരുവി, കുരിയോട്ടുമല, ചെരിപ്പിട്ടകാവ് തുടങ്ങിയ ആദിവാസി മേഖലകള്‍ക്ക് പുറമേ കടയ്ക്കാമണ്‍ഉള്‍പ്പെടെയുള്ളകോളനികളിലും മിക്ക വീടുകളും നിര്‍മാണംപൂര്‍ത്തീകരിക്കാനാവാതെ പാതിവഴിയില്‍ ഉപേക്ഷിച്ച നിലയിലാണ്.
പട്ടിക ജാതി,വര്‍ഗ വിഭാഗങ്ങള്‍ക്ക് പുറമേ ജനറല്‍ വിഭാഗത്തില്‍ പെട്ടവരും അധികൃതരില്‍ നിന്നുലഭിച്ച പരിമിതമായ തുകകൊണ്ട് വീട് നിര്‍മാണംപൂര്‍ത്തീകരിക്കാനാകാത്ത നിലയിലാണ്.ത്രിതല പഞ്ചായത്തുകളിലും ബജറ്റില്‍ വര്‍ഷാവര്‍ഷം വിവിധ പാര്‍പ്പിടപദ്ധതികള്‍നടപ്പിലാക്കാറുണ്ടെങ്കിലും അവ യഥാര്‍ഥഅവകാശികളിലെത്തുന്നില്ലെന്നും ആക്ഷേപമുണ്ട്.