ആദിവാസി സ്ത്രീയുടെ മരണം കൊലപാതകം; ഭര്‍ത്താവ് അറസ്റ്റില്‍

pkd-arrestകൊല്ലങ്കോട്: മുതലമടയില്‍ ആദിവാസി യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം. ഭര്‍ത്താവ് അറസ്റ്റില്‍. ചുള്ളിയാര്‍മേട് കുണ്ടലക്കുളമ്പ് കോളനിയില്‍ കിട്ടുവിന്റെ മകന്‍ മാരിയപ്പന്‍ (39) നെയാണ് കൊല്ലങ്കോട് പോലീസ് അറസ്റ്റുചെയ്തത്. ഭാര്യ ശെല്‍വി (33)യെയാണ് കഴിഞ്ഞ ദിവസം കോളനിയ്ക്കു ഒരു കിലോമീറ്റര്‍ അകലെ പൊന്തക്കാട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് സംഭവം കൊലപാതകമാണെന്നു സൂചന

നല്കിയത്. തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ കമ്പിയുപയോഗിച്ചു കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നെന്നു സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരുവര്‍ഷമായി ഒരേ കോളനിയില്‍ വെവ്വേറെ വീട്ടില്‍ താമസിച്ചു വരികയായിരുന്നു ഇരുവരും. അസ്വാരസ്യങ്ങള്‍ മറന്നു തിരികേവരാന്‍ ശെല്‍വിയെ നിര്‍ബന്ധിച്ചെങ്കിലും വരാന്‍ കൂട്ടാക്കാത്തതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം നടത്തിയതെന്നു പോലീസ് പറഞ്ഞു. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും. ആലത്തൂര്‍ ഡിവൈഎസ്പി മുഹമ്മദ് കാസിമാണ്   കേസന്വേഷിക്കുന്നത്.

Related posts