തിരുവില്വാമല: ആദ്യം വോട്ടവകാശം പിന്നീട് കതിര്‍മണ്ഡപം. തിരുവില്വാമല ഒരലാശേരി അയ്യപ്പന്‍കാവിനു സമീപമുള്ള അര്‍ച്ചന ആദ്യം വോട്ടവകാശം രേഖപ്പെടുത്തിയശേഷമാണ് കതിര്‍മണ്ഡപത്തിലേക്ക് കാലെടുത്തുവച്ചത്. പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലെ വോട്ടറാണ് അര്‍ച്ചന.
തണ്ടത്ത് വീട്ടില്‍ രാജേന്ദ്രകുറുപ്പിന്റെ മകള്‍ അര്‍ച്ചനയും ചേലക്കര വേണ്ടാനെല്ലൂര്‍ പ്ലാശേരി സുരേഷ്കുമാറും തമ്മിലുള്ള വിവാഹം ഇന്നു 9.30നും 10.15നും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തിലായിരുന്നു. തിരുവില്വാമല ശ്രീവില്വാദ്രിനാഥ ക്ഷേത്രത്തിലായിരുന്നു വിവാഹം. അര്‍ച്ചന വീട്ടില്‍നിന്നും ഒന്‍പതോടെ എരവത്തൊട്ടി എല്‍പി സ്കൂളിലെ ബൂത്തില്‍ വോട്ടവകാശം വിനിയോഗിച്ചശേഷമാണ് ക്ഷേത്രത്തിലെത്തിയത്. സുരേഷ്കുമാര്‍ വിവാഹത്തിനുശേഷമാണ് വോട്ടു ചെയ്യുന്നത്.