പൂഞ്ഞാര്‍: ആധുനിക കാലഘട്ടം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മതത്തിന്റെ പേരിലുള്ള തീവ്രവാദമാണെന്നും മതേതരത്വം കാത്തുസൂക്ഷിക്കേണ്ടത് ഏവരുടെയും കടമയാണെന്നും വിദ്യാഭ്യാസ കാലഘട്ടത്തില്‍ തന്നെ മതേതര കാഴ്ചപ്പാട് രൂപപ്പെടണമെന്നും പി.സി. ജോര്‍ജ് എംഎല്‍എ പറഞ്ഞു. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ “മതേതര ജനാധിപത്യം’ എന്ന വിഷയത്തില്‍ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്കൂള്‍ മാനേജര്‍ റവ. ഡോ. ജോസ് വലിയമറ്റം സിഎംഐ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സ് ഡയറക്ടര്‍ ജനറല്‍ ഡോ. പി.ജെ. കുര്യന്‍ ആമുഖപ്രഭാഷണം നടത്തി. ഡോ. റെജി വര്‍ഗീസ് മേക്കാടന്‍ സെമിനാര്‍ നയിച്ചു. പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, വൈസ് പ്രസിഡന്റ് ടി.എസ്. സ്‌നേഹാധനന്‍, ബ്ലോക്ക് മെംബര്‍ ആനിയമ്മ സണ്ണി, പഞ്ചായത്ത് മെംബര്‍മാരായ നിര്‍മല മോഹനന്‍, എം.കെ. അനില്‍കുമാര്‍, ടെസി ബിജു, ടി.എന്‍. വിനോദ്, സജി സിബി, ബീന ബെന്നി, മിനിമോള്‍, ബിന്ദു സുരേന്ദ്രന്‍, പ്രിന്‍സിപ്പല്‍ എ.ജെ. ജോസഫ്, ഹെഡ്മാസ്റ്റര്‍ വില്‍സണ്‍ ഫിലിപ്പ്, പിടിഎ പ്രസിഡന്റ് വി.എസ്. ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു.