ആനക്കട്ടിയില്‍ മാവോയിസ്റ്റ് സാന്നിധ്യം കണെ്ടത്താന്‍ പോലീസ് സ്റ്റേഷന്‍

pkd-mamoistകോയമ്പത്തൂര്‍: ആനക്കട്ടിയില്‍ മാവോയിസ്റ്റ് സാന്നിധ്യം കണെ്ടത്തുന്നതിനു പോലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങി. തുടിയല്ലൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഉള്‍പ്പെട്ട ആനക്കട്ടി തുടിയല്ലൂരില്‍നിന്നും മുപ്പതു കിലോമീറ്റര്‍ ദൂരെയാണ്.കേരള അതിര്‍ത്തിയില്‍ മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ നടത്തിയാല്‍ തമിഴ്‌നാട്ടിലെ മലയോര ഗ്രാമങ്ങളിലേക്കാണ് അവരെത്തുക. ഈ സാഹചര്യത്തിലാണ് പുതിയ പോലീസ് സ്‌റ്റേഷന്‍ തുടങ്ങുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ അസ്വാഭാവികമായി യാതൊന്നും നടക്കാതിരിക്കാന്‍ മുന്‍കരുതല്‍ നടപടിയായിട്ടു കൂടിയാണ് സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. ആനക്കട്ടി ബസ് സ്റ്റോപ്പിനരികേയാണ് പുതിയ സ്റ്റേഷന്‍. വാക്കിടാക്കിയുമായി പോലീസ് ഉദ്യോഗസ്ഥന്‍ എപ്പോഴും സ്‌റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരിക്കും. ചെറിയ കേസുകളും ഇവിടെ പരിഹരിക്കും.

Related posts