ആനന്ദിനു തോല്‍വി

sp-anandമോസ്‌കോ: കാന്‍ഡിഡേറ്റ് ചെസില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിനു തോല്‍വി. ഉക്രൈന്‍ താരം സെര്‍ജി കജാക്കിനാണ് ആനന്ദിനെ തോല്‍പ്പിച്ചത്. കറുത്ത കരുക്കളുമായി കളിച്ച ആനന്ദ് 43 നീക്കങ്ങള്‍ക്കൊടുവിലാണ് തോല്‍വി സമ്മതിച്ചത്. ഇതോടെ മൂന്നു പോയിന്റുമായി ടൂര്‍ണമെന്റില്‍ കജാക്കിന്‍ ഒറ്റയ്ക്കു മുന്നിലെത്തി.

മറ്റൊരു മത്സരത്തില്‍ അമേരിക്കന്‍ താരം ഹികാരു നകാമുറയും ഡച്ച് ഗ്രാന്‍ഡ്മാസ്റ്റര്‍ അനീഷ് ഗിരിയും 31 നീക്കങ്ങള്‍ക്കൊടുവില്‍ സമനില സമ്മതിച്ചു. പീറ്റര്‍ സീഡ്‌ലറും ലെവോണ്‍ അരോണിയനും തമ്മിലുള്ള മത്സരവും സമനിലയില്‍ അവസാനിച്ചു.

Related posts