ആന്‍ഡ്രോയ്ഡിനുള്ള വാട്ട്‌സ്ആപ്പില്‍ പുതിയ അപ്‌ഡേറ്റുകള്‍

whatsആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമിനുള്ള വാട്ട്‌സ്ആപ്പ് പുതിയ ഫീച്ചറുകളുമായി അപ്‌ഡേറ്റ് ചെയ്തു. ബോള്‍ഡ്, ഇറ്റാലിക് രീതികളില്‍ ടെക്‌സ്റ്റ് ടൈപ്പ് ചെയ്യാനുള്ള സൗകര്യമാണ് പുതിയ അപ്‌ഡേറ്റ് വഴി ലഭിക്കുന്നത്. സംഭാഷണത്തിനിടയ്ക്ക് എന്തെങ്കിലും കാര്യം ഹൈലൈറ്റ് ചെയ്യണമെന്നുണ്ടെങ്കില്‍ ഈ ഫീച്ചര്‍ സഹായകരമാകും. ഗൂഗിള്‍ ഡ്രൈവ് വഴിയുള്ള ഫയല്‍ ഷെയറിംഗും ഇതോടെ സാധ്യമാകും. ഡ്രൈവില്‍ സേവ് ചെയ്തിട്ടുള്ള പിഡിഎഫ്, വേഡ് അല്ലെങ്കില്‍ പവര്‍പോയിന്റ് പ്രസന്റേഷനുകള്‍ വാട്ട്‌സ്ആപ്പ് വഴി ഷെയര്‍ ചെയ്യാനാവും. മറ്റുള്ളവര്‍ക്കു ഷെയര്‍ ചെയ്യുംമുമ്പ് പിഡിഎഫ് ഫോര്‍മാറ്റിലേക്കു സ്വയം കണ്‍വര്‍ട്ട് ചെയ്യപ്പെടും.

ഓട്ടോമാറ്റിക് ലോക്കല്‍ ബാക്ക്അപ് നടന്നുകൊണ്ടിരിക്കുമ്പോള്‍ പ്രോഗ്രസ് ശതമാനവും ഇനിമുതല്‍ വാട്ട്‌സ്ആപ്പ് എഴുതിക്കാണിക്കും. സെറ്റിംഗ്‌സില്‍ പ്രൊഫൈല്‍ സെക്്ഷനില്‍ ഫോട്ടോ, പേര്, സ്റ്റാറ്റസ് എന്നിവ മാത്രമാകും ഇനി കാണുക. ഫോണ്‍ നമ്പര്‍ ഇവിടെ ദൃശ്യമാകില്ല.

2.12.535 വേര്‍ഷന്‍ മുതലാണ് പുതിയ ഫീച്ചറുകള്‍ ലഭ്യമാക്കിയിട്ടുള്ളത്. ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാം.

Related posts