ആരാധകരെ മാപ്പ്…! ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞില്ല; ലോകകപ്പ് പരാജയത്തില്‍ രാജ്യത്തോട് മാപ്പ് അപേക്ഷിച്ച് അഫ്രീദി

Affന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പിലെ പാക്കിസ്ഥാന്റെ മോശം പ്രകടനത്തില്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി രാജ്യത്തോടു മാപ്പ് ചോദിച്ചുു. ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയാതെവന്നതില്‍ ക്ഷമ ചോദിക്കുന്നതായി സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോയില്‍ അഫ്രീദി പറഞ്ഞു. പാക് ടീം 11 പേരടങ്ങുന്ന ഒരു സംഘം മാത്രമല്ല, രാജ്യത്തെ ആകെ പ്രതിനിധീകരിക്കുന്ന ടീമാണെന്നും അദ്ദേഹം പറഞ്ഞു.

ലോകകപ്പില്‍ സെമി കാണാതെ പുറത്തായതോടെ പാക് പരിശീലകനും കഴിഞ്ഞ ദിവസം രാജ്യത്തോടു മാപ്പുപറഞ്ഞിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ബംഗ്ലാദേശുമായി മാത്രമാണു പാക്കിസ്ഥാനു ജയിക്കാനായത്. ഇന്ത്യയോടടക്കം മൂന്നു മത്സരങ്ങളില്‍ പാക്കിസ്ഥാന്‍ പരാജയപ്പെട്ടു.

Related posts