തലശേരി: ആര്‍എസ്എസും ബിജെപിയും സമാധാനം ആഗ്രഹിക്കുന്നില്ലെന്നതിന്റെ തെളിവാണ് സമാധാനയോഗത്തിനു ശഷവും തുടരുന്ന ആക്രമണമെന്ന് സിപിഎം ഏരിയാകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. സമാധാനയോഗത്തിന്‍െറ മഷിയുണങ്ങും മുമ്പാണ് ശനിയാഴ്ച രാത്രി പത്തരയോടെ കോടിയേരി കൊപ്പരക്കളത്തെ പദ്മിനിയുടെ വീടിനു നേരേ കല്ലേറുണ്ടായത്.
ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെ മൂഴിക്കര ചന്ത്രോത്ത് മുല്ലോളി ഗോപാലന്‍ സ്മാരകത്തിന്റെയും പാര്‍ട്ടി പ്രവര്‍ത്തകന്‍ മാണിക്കോത്ത് സുബിനിന്‍െറ വീടിന്റെയും ജനല്‍ചില്ലുകള്‍ അടിച്ചുപൊളിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ തലശേരിയില്‍ നടത്തിയ അക്രമ ആഹ്വാനമാണ് അണികള്‍ നടപ്പാക്കികൊണ്ടിരിക്കുന്നത്. ബോധപൂര്‍വം കുഴപ്പം കുത്തിപ്പൊക്കാനുള്ള ആര്‍എസ്എസ് നീക്കമാണിതെന്നും ജനങ്ങള്‍ ജാഗ്ര തപാലിക്കണമെന്നും ഏരിയാ സെക്രട്ടറി എം.സി. പവിത്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.