പൊന്‍കുന്നം: ദേശീയപാത 183-ല്‍ പുതുതായി അടയാളപ്പെടുത്തിയ സീബ്രാലൈന്‍ അശാസ്ത്രീയമെന്ന്. പാലാ റോഡില്‍നിന്ന് യാതൊരു തടസവുമില്ലാതെ ദേശീയപാതയിലേക്കു കടന്നുവരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് സീബ്രാലൈന്‍ കാണാന്‍ കഴിയാത്ത അവസ്ഥയാണ്. ഇവിടെ വളവിലാണ് ലൈന്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. പേടിയോടെയാണ് വിദ്യാര്‍ഥികളടക്കമുള്ളവര്‍ ഇവിടം കടന്നുപോകുന്നത്.
ട്രാഫിക് പോലീസുകാര്‍ക്കും സീബ്രാലൈന്‍ കടക്കുന്നവര്‍ക്കും പാലാ റോഡില്‍നിന്നു വരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയാത്ത അവസ്ഥയാണ്. അപകടസാധ്യതയുള്ള ഈ സീബ്രാലൈന്‍ 30 മീറ്റര്‍കൂടി കിഴക്കോട്ടു മാറ്റുകയാണെങ്കില്‍ ചിറക്കടവ് റോഡിലേക്കു പോകുന്നവര്‍ക്കും പ്രയോജനപ്പെടുമെന്നു പറയുന്നു. അധികൃതര്‍ നടപടി സ്വീകരിക്കണം.